വാരം: മുൻ യൂത്ത് കോൺഗ്രസ്സ് നേതാവും, ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന കെ.പി മുരളീധരന്റെ ചരമവാർഷിക ദിനംഎളയാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ DCC പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ലക്ഷ്മണൻ തുണ്ടിക്കോത്ത് അദ്ധ്യക്ഷം വഹിച്ചു.ടി.ഒ.മോഹനൻ എം എൽ എ അനുസ്മരണ പ്രഭാഷണം നടത്തി. വി.എ.നാരായണൻ, വി.വി പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, എം.കെ മോഹനൻ, സജീവ് മാറോളി, രാജീവൻ എളയാവൂർ, പി.മാധവൻ മാസ്റ്റർ, സുരേഷ് ബാബു എളയാവൂർ, കട്ടേരി നാരായണൻ, കെ.സി. ഗണേശൻ, പി.സി. സജിത്ത്, പ്രദീപൻ സി എന്നിവർ സംസാരിച്ചു. പുഷ്പാർചന മാർച്ച് വാരം ബസാറിൽ നിന്നും ആരംഭിച്ചു.



0 Comments