കണ്ണൂർ പയ്യാവൂരിൽ ആടാംപാറയിൽ നാലര വയസ്സുകാരനെ കുറുക്കൻ വീടിനുള്ളിൽ കയറി ആക്രമിച്ചു. സൂര്യ- ധനേഷ് ദമ്പതികളുടെ മകൻ ദീക്ഷിത്തിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. തലയ്ക്കും തുടയ്ക്കും പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. ഇതേ വീട്ടിലെ നായയെയും അയൽവാസിയുടെ ആടിനെയും കുറുക്കൻ ആക്രമിച്ചിരുന്നു. കുട്ടിയുടെ ആരോഗ്യ അവസ്ഥ വീണ്ടെടുത്ത് വരികയാണ്. രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. വീടിനുള്ളിൽ കുട്ടി ഇരിക്കുന്ന സമയത്താണ് കുറുക്കൻ വീടിനകത്തേക്ക് കയറി വന്ന് കടിച്ചത് . തലയ്ക്കും കാലിൻറെ തുടയ്ക്കും സാരമായി പരിക്ക് പറ്റിയിരുന്നു. കുറുക്കനെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു എന്നാണ് ലഭിക്കുന്ന വിവരം. ഈ കുറുക്കന് പിന്നീട് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പരിയാരം ആശുപത്രിയിലേക്കാണ് ഈ കുട്ടിയെ ചികിത്സയ്ക്ക് കൊണ്ടുപോയത്. അവിടുന്ന് മതിയായ ചികിത്സ കിട്ടിയിട്ടില്ല എന്നുള്ള ആരോപണവും ഈ കുടുംബങ്ങൾ ഉന്നയിക്കുന്നുണ്ട്. സൂര്യ ധനേഷ് ദമ്പതികളുടെ മകനാണ് നാലര വയസ്സുള്ള ദീക്ഷിത്ത്.

.jpg)

Post a Comment