‘വേവുവോളം കാത്തിരുന്നാൽ ആറുവോളം കാക്കാം’; മുഖ്യമന്ത്രി പോരിൽ പ്രതികരിച്ച് കെ മുരളീധരൻ



മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിലെ കോൺ​ഗ്രസ് പോര് രൂക്ഷമാകുന്നതിനിടയിൽ നിർണായക പ്രതികരണവുമായി കെ മുരളീധരൻ. ​ഹൈക്കമാൻഡിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ട് ദിവസം കൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപനം വരുമെന്നാണ് മാധ്യമങ്ങളിലൂടെ അറിയുന്നതെന്നും മുരളീധരൻ പറഞ്ഞു. 
ഇതെല്ലാം പാർട്ടി പ്രൊസീജിയർ ആണെന്നും വേവുവോളം കാത്തിരുന്നാൽ ആറുവോളം കാക്കാമെന്നും മുരളീധരൻ പറഞ്ഞു. പാ‍‍‌ർട്ടി പ്രൊസീജിയർ അനുസരിച്ചാണ് ഇന്നലെ ചർച്ച നടന്നതെന്നും ഇപ്പോൾ പുതിയ ആൾക്കാർ വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇതെല്ലാം പതിവാണെന്നും ഹൈക്കമാൻഡ് വീണ്ടും അഭിപ്രായം തേടിയാലും തന്റെ അഭിപ്രായം ഒന്നേയുള്ളൂവെന്നും മുരളീധരൻ വ്യക്തമാക്കി.


Post a Comment

0 Comments