യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന സൂചന നല്‍കി റഷ്യ. നയതന്ത്ര പരിഹാരം ആഗ്രഹിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു. യുക്രെയ്നും റഷ്യയും ശാശ്വതമായ സമാധാനത്തിനുള്ള ധാരണയിലെത്തുകയാണെങ്കില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണെന്നും പുടിന്‍ വ്യക്തമാക്കി. മോസ്‌കോയില്‍ നടന്ന വിക്ടറി ഡേ പരേഡിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു പുടിന്‍. യുക്രെയ്ന്‍ പ്രശ്നത്തിന് നയതന്ത്രപരിഹാരം റഷ്യ ആഗ്രഹിക്കുന്നുവെന്ന സൂചനയും പുടിന്‍ നല്‍കി. യൂറോപ്യന്‍ നേതാക്കളുടെ മധ്യസ്ഥത ആഗ്രഹിക്കുന്നുവോ എന്ന ചോദ്യത്തിന് മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ഗെഹാര്‍ഡ് ഷൂഡ്രറെ അതിന് താല്‍പര്യപ്പെടുന്നുവെന്നായിരുന്നു പുടിന്റെ മറുപടി. യുക്രെയ്നും റഷ്യയും തമ്മില്‍ മൂന്നു ദിവസത്തെ വെടിനിര്‍ത്തല്‍ ഇന്നലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചത്. വെടിനിര്‍ത്തല്‍ യുദ്ധത്തിന്റെ അവസാനത്തിന് നാന്ദി കുറിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. റഷ്യ-യുക്രൈന്‍ പ്രശ്‌നം ഇപ്പോഴും ഗൗരവമുള്ളത് തന്നെയാണെങ്കിലും യുദ്ധം എന്നത് ഉടനെ അവസാനിക്കുമെന്നാണ് പുടിന്‍ പ്രസ്താവിച്ചിരിക്കുന്നത്. ഇത് ലോകത്തിനാകെ വലിയ ആശ്വാസം നല്‍കുന്നുണ്ട്. റഷ്യ ഇതിനോടകം തകരുമെന്ന് പല പാശ്ചാത്യ രാജ്യങ്ങളും പ്രതീക്ഷിച്ചു. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. കീവിന് ഇപ്പോഴും പല രാജ്യങ്ങളും സൈനിക പിന്തുണ നല്‍കുന്നത് തുടരുകയാണ്. യുദ്ധം ആരംഭിച്ച് മാസങ്ങള്‍ക്കകം റഷ്യ പരാജയം സമ്മതിക്കുമെന്നായിരുന്നു ഇത്തരം രാജ്യങ്ങളുടെ പ്രതീക്ഷ. ഈ മോഹത്താലാണ് അവര്‍ കീവിനെ സഹായിക്കുക എന്ന കുഴിയില്‍ പോയി ചാടിയത്. ഇപ്പോള്‍ അവര്‍ക്ക് അതില്‍ നിന്ന് എഴുന്നേല്‍ക്കാനാകുന്നില്ലെന്നും പുടിന്‍ കുറ്റപ്പെടുത്തി.

.jpg)

Post a Comment