മലയാളികൾക്ക് അഭിമാനമായ ഹോക്കിതാരമാണ് പി.ആർ ശ്രീജേഷ്. വർഷങ്ങളോളം ഇന്ത്യൻ ഹോക്കി ടീമിന്‍റെ ഗോൾവലയം കാത്ത വൻമതിലായിരുന്നു അദ്ദേഹം. വിരമിച്ച ശേഷം ഇന്ത്യയുടെ ജൂനിയർ ടീമിന്‍റെ പരിശീലകനായിരുന്നു ശ്രീജേഷ്. എന്നാൽ പരിശീലകസ്ഥാനത്തുനിന്ന് ശ്രീജേഷിനെ ഹോക്കി ഇന്ത്യ ഒഴിവാക്കിയതാണ് ഇപ്പോൾ വലിയ വിവാദമായിരിക്കുന്നത്. ഇതിനെതിരെ 38കാരനായ ശ്രീജേഷ് തന്നെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി എത്തിയിരുന്നു. മികച്ച പ്രകടനം നടത്തിയിട്ടും തന്നെ ഹോക്കി ഇന്ത്യ പുറത്താക്കുകയായിരുന്നുവെന്നാണ് ശ്രീജേഷ് ആരോപിക്കുന്നത്. വിദേശ കോച്ചിനെ കൊണ്ടുവരാൻ വേണ്ടിയാണ് തന്നെ പുറത്താക്കിയതെന്നും ശ്രീജേഷ് പറയുന്നു. കഴിഞ്ഞ ഒന്നരവർഷത്തിനിടെ ജൂനിയർ ലോകകപ്പിലെ വെങ്കല മെഡൽ ഉൾപ്പടെ അഞ്ച് മെഡലുകളാണ് ശ്രീജേഷിന്‍റെ കീഴിൽ ജൂനിയർ ടീം നേടിയിട്ടുള്ളത്. സീനിയർ പുരുഷ ടീമിന്റെ മുഖ്യപരിശീലകന്റെ ആവശ്യപ്രകാരമാണ് ഹോക്കി ഇന്ത്യ ശ്രീജേഷിനെ ഒഴിവാക്കിയതെന്ന ഗുരുതര ആരോപണവും ഉയരുന്നുണ്ട്. ജൂനിയർ ടീമിനെ വിദേശ പരിശീലകൻ പിശീലിപ്പിക്കട്ടെയെന്ന നിലപാണ് സീനിയർ ടീം മുഖ്യപരിശീലകൻ സ്വീകരിച്ചിരിക്കുന്നത്. എല്ലാ തലത്തിലുമുള്ള ഇന്ത്യയുടെ ദേശീയ ടീമുകളെ വിദേശ പരിശീലകർ പരിശീലിപ്പിച്ചെങ്കിൽ മാത്രമെ ഹോക്കിയിൽ മുന്നേറാൻ കഴിയുവെന്നാണ് അവർ കരുതുന്നതെന്നും സമൂഹമാധ്യമ പോസ്റ്റിൽ ശ്രീജേഷ് കുറിക്കുന്നു. അതേസമയം ശ്രീജേഷിന്‍റെ വാദങ്ങൾ തള്ളിക്കളയുകയാണ് ഹോക്കി ഇന്ത്യ ചെയ്തത്. ജൂനിയർ തലത്തിൽ കൂടുതൽ പരിചയസമ്പത്തുള്ളവർ ടീമിനെ പരിശീലിപ്പിക്കണമെന്നും, ശ്രീജേഷിന് പരിശീലകനെന്ന നിലയിൽ പരിചയസമ്പത്ത് ഇല്ലെന്നും ഇവർ പറയുന്നു. കൂടുതൽ തദ്ദേശീയ പരിശീലകരെ തങ്ങൾ വളർത്തിക്കൊണ്ടുവരുന്നുണ്ടെന്നും ഹോക്കി ഇന്ത്യ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഹോക്കി ഇന്ത്യയുടെ വിചിത്രവാദം അവരെ തന്നെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ശ്രീജേഷിന് വേണ്ടത്ര പരിചയസമ്പത്തില്ലെങ്കിൽ, എന്തിനാണ് ആദ്യം അദ്ദേഹത്തെ പരിശീലകനാക്കിയത്? ഫെഡറേഷൻ യഥാർത്ഥത്തിൽ തദ്ദേശീയ പരിശീലകരെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന് ഏറ്റവും അനുയോജ്യനായ ആളല്ലേ ശ്രീജേഷ് എന്ന ചോദ്യവും ഉയരുന്നുണ്ട്. ശ്രീജേഷിനെ തഴഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി മുൻ നായകനും അറിയപ്പെടുന്ന പരിശീലകനുമായ ജൂഡ് ഫെലിക്സ് രംഗത്തെത്തി. ശ്രീജേഷിനെ ഹോക്കി ഇന്ത്യ അപമാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീജേഷിന്‍റെ ഇപ്പോഴത്തെ അവസ്ഥ തനിക്ക് മനസിലാകുമെന്നും ജൂഡ് പറഞ്ഞു.

.jpg)

Post a Comment