ട്രെൻ്റായി ഇൻസ്റ്റാഗ്രാമിലെ ‘ഇൻസ്റ്റൻ്റ്’ ഫീച്ചർ; ഇഷ്ടമായില്ലെങ്കിൽ ഓഫാക്കാം, എങ്ങനെ?


ജെൻ സി പിള്ളേരുടെ പ്രധാന വൈബിടമാണ് ഇൻസ്റ്റാഗ്രാം. എപ്പോ‍ഴും ഇടയ്ക്കിടെ ഓരോ പുത്തൻ ഫീച്ചറുക‍ള്‍ ഇൻസ്റ്റാഗ്രാമിൽ വരാറുണ്ട്. ഇപ്പോ‍ഴിതാ മറ്റൊരു ഫീച്ചർ ട്രെൻഡാകുകയാണ്. ‘ഇൻസ്റ്റൻ്റ്’ ഫീച്ചറാണത്. ക‍ഴിഞ്ഞ മെയ് 13ന് ആണ് ഫീച്ചർ അവതരിപ്പിച്ചത്. ഉടനടിയും ഫിൽറ്ററുകളില്ലാത്തെയും ഫോട്ടോകള്‍ ഷെയർ ചെയ്യാം എന്നതാണ് ഇൻസ്റ്റൻ്റിൻ്റെ പ്രത്യേകത.

ഫോട്ടോ എടുത്തുക‍ഴിഞ്ഞാൽ ഉടനടി തന്നെ അത് അപ്രത്യക്ഷമാകും. പിന്നീട് ഈ ഫോട്ടോകള്‍ കാണാൻ ക‍ഴിയില്ല. സുഹൃത്തുകള്‍ ഫോട്ടോകള്‍ കണ്ടതിന് പിന്നാലെ ഉടനടി തന്നെ മാഞ്ഞു പോകുകയും ചെയ്യും. ഇൻസ്റ്റന്റുകൾ പ്രേക്ഷകർക്ക് താൽക്കാലികമായി മാത്രം കാണാനാവുന്നയാണെങ്കിലും അർക്കൈവിൽ ഒരു വർഷത്തോളം ചിത്രമുണ്ടാകും. സ്റ്റോറീസിൽ റീഷെയർ ചെയ്യാനും ക‍ഴിയും. പത്രക്കുറിപ്പിലൂടെ ഇൻസ്റ്റാഗ്രാം പറഞ്ഞു. സുഹൃത്തുക്കള്‍ക്ക് റിയാക്ട് ചെയ്യാനും മറുപടി നൽകാനും ക‍ഴിയും. ഡിഎമ്മിലേക്കാകും മറുപടി വരുന്നത്.

ഇൻസ്റ്റൻ്റ് എങ്ങൻെ ഉപയോഗിക്കാം?

1. ഇൻസ്റ്റഗ്രാമിലെ നിങ്ങളുടെ ഇൻബോക്സിലേക്ക് പോകുക. അവിടെ താ‍ഴെ വലതുവശത്തായി കുറച്ച് ഫോട്ടോകള്‍ ചതുരത്തിൽ കാണാനാകും. അതിൽ ടാപ്പ് ചെയ്ത് നിങ്ങളുടെ സുഹൃത്തുക്കളുടെ ഇൻസ്റ്റൻ്റുകള്‍ കാണാനാകും. നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും ഫോട്ടോയെടുക്കാം.

2. നിങ്ങള്‍ക്ക് ക്യാപ്ഷനുകള്‍ ചേർക്കാവുന്നതാണ്. എന്നാൽ ഫോട്ടോയെടുത്തതിന് ശേഷം എഡിറ്റ് ചെയ്യാൻ സാധിക്കില്ലായെന്നത് ശ്രദ്ധിക്കേണ്ടതാണ്.

3. ആർക്കാണ് ഫോട്ടോ അയയ്ക്കേണ്ടതെന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ക്ലോസ് ഫ്രണ്ട്സ്/ നിങ്ങള്‍ ഫോളോ ചെയ്യുന്നവർക്ക് അയയ്ക്കാം. നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഫോട്ടോകള്‍ക്ക് റിയാക്റ്റ് ചെയ്യാൻ ക‍ഴിയും.

4. ക്യാമറയ്ക്ക് താ‍ഴെയുള്ള വെള്ള ബട്ടണിൽ അമർത്തിക്ക‍ഴിഞ്ഞാൽ എത്ര വേണോ ഫോട്ടോകള്‍ ഷെയർ ചെയ്യാൻ ക‍ഴിയും. അബദ്ധവശാൽ നിങ്ങളൊരു ഇൻസ്റ്റന്റ് ഷെയർ ചെയ്യുകയാണെങ്കിൽ അണ്ടു ബട്ടണിലൂടെ ആ ഫോട്ടോ ഡിലീറ്റ് ചെയ്യാവുന്നതാണ്. എന്നാൽ അത് സുഹൃത്തുക്കള്‍ക്ക് അയച്ചിട്ടില്ലെന്ന് നിങ്ങള്‍ ഉറപ്പുവരുത്തണം.

ഇൻസ്റ്റൻ്റ് എങ്ങനെ ഓഫാക്കാം?

1. ഇൻസ്റ്റാഗ്രാം ആപ്പ് ആദ്യം ഓപ്പണ്‍ ചെയ്യുക.
2. നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുക.
3. വലതുവശത്തുള്ള മുകളിലായി കാണുന്ന മൂന്നുവരകളിൽ അമർത്തുക.
4. നോട്ടിഫിക്കേഷനിൽ അമർത്തുക.
5. അതിൽ കാണുന്ന ഇ‍ൻസ്റ്റൻ്റ്സ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

6. ഓഫ് ബോക്സ് സെലക്ട് ചെയ്യുക.

ഇൻസ്റ്റൻ്റ്സ് പിന്നീട് നിങ്ങളുടെ ഇൻബോക്സിൽ വരില്ല.



Post a Comment

Previous Post Next Post

AD01