യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് മൂന്നിലെ ഗവർണർ കെ വി പ്രശാന്തും, ക്യാബിനറ്റ് അംഗങ്ങളും പ്രശംസനീയമായ രണ്ടു വർഷത്തെ സേവനം പൂർത്തീകരിച്ചു. രണ്ടുവർഷക്കാലയളവിൽ ഏറ്റവും നന്നായി പ്രവർത്തിച്ച ക്ലബ്ബുകൾക്കും, മെമ്പർമാർക്കും 75 ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ചെമ്പേരി സുരഭി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഇന്ത്യ ഏറിയ പ്രസിഡന്റ് ആന്റോ കെ ആന്റണി നിർവഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് അധ്യക്ഷനായി. ഇന്റർനാഷണൽ ഗ്രാൻഡ് കൗൺസിൽ ചെയർമാൻ കെ എം സ്കറിയാച്ചൻ, ഇന്റർനാഷണൽ പ്രസീഡിയം മെമ്പർ സി വി ഹരിദാസൻ, ഇന്ത്യ ഏറിയ പ്രസിഡന്റ് ഇലക്ട് ഐ സി രാജു, റീജണൽ ചെയർ കെ രഞ്ജിത്ത് കുമാർ, ഇന്ത്യ ഏറിയ സെക്രട്ടറി മൈക്കിൾ കെ മൈക്കിൾ, ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ബിജു ജോസഫ് എന്നിവർ ചടങ്ങിലെ മുഖ്യ അതിഥികൾ ആയിരുന്നു. ഡിസ്ട്രിക്ട് സെക്രട്ടറി സി വി വിനോദ് കുമാർ സ്വാഗതവും, ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
ക്ലബ്ബ് പ്രസിഡന്റുമാരിൽ ഏറ്റവും നന്നായി പ്രവർത്തിച്ച തളിപ്പറമ്പ് സിറ്റി ക്ലബ്ബിന്റെ പ്രസിഡന്റ് ഷാജി മാത്യു അലക്സാണ്ടർ ഡിസ്ട്രിക്ട് ഗോൾഡൻ അവാർഡിന് അർഹനായി. ഏറ്റവും നല്ല ഇമേജ് ബിൽഡിംഗ് പ്രോഗ്രാം സംഘടിപ്പിച്ച കുടിയാന്മല ക്ലബ്ബ്, ഏറ്റവും നല്ല കമ്മ്യൂണിറ്റി പ്രോജക്ട് നടപ്പിലാക്കിയ ചെമ്പേരി ടൗൺ ക്ലബ്ബ്, ഏറ്റവും കൂടുതൽ പുതിയ ക്ലബ്ബുകൾ രൂപീകരിച്ച ശ്രീകണ്ഠാപുരം ക്ലബ്ബ്, ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകിയ തളിപ്പറമ്പ് സിറ്റി ക്ലബ് എന്നിവ ഡിസ്ട്രിക്ട് ഗോൾഡൻ അവാർഡിന് അർഹരായി. ഡിസ്ട്രിക്റ്റിലെ 27 ക്ലബ്ബുകളിൽ ഏറ്റവും മികവുറ്റ പ്രവർത്തനം നടത്തിയ യങ്ങ് മൈൻഡ്സ് ക്ലബ്ബ് തളിപ്പറമ്പ് സിറ്റി ഗോൾഡൻ അവാർഡ് നേടി.
2026..27 വർഷത്തെ റീജിയണൽ ചെയർ ഇലക്ട് സിവി വിനോദ് കുമാർ, ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ബിജു ഫ്രാൻസിസ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.






0 Comments