തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി പഠന ശിബിരം; വിശദീകരണം തേടി കെപിസിസി

 

തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി പഠന ശിബിരം നടത്തിയതില്‍ വിശദീകരണം തേടി കെപിസിസി. സ്ഥാപനത്തിന്റെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്.കെപിസിസിയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ 27,28 തീയതികളിലാണ് ബിജെപിയുടെ ചിന്തന്‍ ഷിബിര്‍ പരിപാടി നടന്നത്. ബിജെപി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരത്തിനായാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹാള്‍ നല്‍കിയത്. സാധാരണ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്കൊന്നും ഇത്തരത്തില്‍ ഹാള്‍ വിട്ടുകൊടുക്കുന്നതല്ല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍. നടത്തിപ്പ് ചുമതല കെപിസിസി ജനറല്‍ സെക്രട്ടറിക്കാണ്. ഇത്തരത്തില്‍ കെപിസിസിയുടെ സ്ഥാന നേതാക്കളുടെ മേല്‍നോട്ടത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള പഠന ക്യാമ്പ് നടന്നതാണ് വിവാദമായത്.





Post a Comment

0 Comments