കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, ഓരോ ആളുകള്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് അവരുടെ പണി: പരിഹാസവുമായി ട്രംപ്

 

കമ്മ്യൂണിസ്റ്റുകളെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘ഞാന്‍ നിങ്ങള്‍ക്കെല്ലാം തരാം’ എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റാകാമെന്നും ‘മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എടുത്ത് കൊടുക്കുന്നതാണ് കമ്യൂണിസ്റ്റുകളുടെ പണി’ യെന്നുമാണ് ട്രംപിന്റെ പരിഹാസം. കമ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പരിഹസിച്ചു. വിദേശ നിക്ഷേപകര്‍ക്കായി ക്യൂബ വിപണി തുറന്നുകൊടുത്തതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ഒടുവില്‍ കമ്യൂണിസ്റ്റുകള്‍ വരുതിക്കു വന്നെന്നും താനിത് കാലങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകത്തൊരിടത്തും പ്രാവര്‍ത്തികമായിട്ടില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. കളി കാണാനിരിക്കുന്നതേയുള്ളു, കണ്ട് ആസ്വദിക്കൂ’ എന്ന് ട്രംപ് പറയുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ പ്രത്യയശാസ്ത്രത്തിന് ഒരിക്കല്‍പ്പോലും നേരായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ട്രംപ് പരിഹസിച്ചു.ജനാധിപത്യ സോഷ്യലിസത്തേയും കമ്മ്യൂണിസത്തേയും പലപ്പോഴും ഒന്നായി കണ്ട് പ്രതികരിക്കുകയാണ് ട്രംപിന്റെ രീതി. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ പിന്തുണയുള്ള രണ്ട് സ്ഥാനാര്‍ഥികള്‍ പ്രൈമറി ഇലക്ഷനില്‍ മുന്നേറുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ട്രംപ് കുറച്ചുദിവസങ്ങളായി കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ രൂക്ഷ പരിഹാസം ചൊരിയുന്നത്. അമേരിക്കയെന്ന സുന്ദരരാജ്യം ഒരിക്കലും കമ്മ്യൂണിസ്റ്റ് രാജ്യമാകാന്‍ പോകുന്നില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മംദാനിയെ ഒരു കമ്മ്യൂണിസ്റ്റ് വട്ടനെന്ന് ട്രംപ് പരിഹസിച്ചതും വലിയ ചര്‍ച്ചയായിരുന്നു.



Post a Comment

0 Comments