നവജാത ശിശു തൊട്ടിലില്‍ മരിച്ച നിലയില്‍; കുഞ്ഞിന്റെ മരണം പിതാവ് മരിച്ച് രണ്ടാംദിനം


തൃശ്ശൂര്‍: നവജാത ശിശു ഉറക്കത്തില്‍ മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. പാല്‍ തൊണ്ടയില്‍ കുരുങ്ങിയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളറക്കാട് തറമേല്‍ഞാലില്‍ വീട്ടില്‍ സുധീഷ്-മനുരാധ ദമ്പതികളുടെ മകളാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുധീഷ് വാഹനാപകടത്തില്‍ മരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് 22 ദിവസം പ്രായമുള്ള ശിശു ഇന്ന് മരിച്ചു. പറണ്ടോട് സ്വദേശിനി ബിന്ദുവിന്റെ മകള്‍ ശ്രേയയാണ് മരിച്ചത്. രാവിലെ വീട്ടില്‍ നിന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രായം തികയാതെ ജനിച്ച കുട്ടിയാണ്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുഞ്ഞിന്റെ ദേഹത്ത് മഞ്ഞ നിറമായിരുന്നു. മരണ കാരണം വ്യക്തമല്ല. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



Post a Comment

0 Comments