ശ്രീകണ്ഠപുരം: ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ ചെങ്ങളായിൽ 4.2268 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ. അരിമ്പ്ര സ്വദേശി ജംഷീർ അബ്ദുൾ ഖാദർ (27) നെയാണ് കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സേന ഡാൻസാഫും ശ്രീകണ്ഠപുരം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഡാൻസാഫിന് ടീമിന് ലഭിച്ച വിവരം ശ്രീകണ്ഠപുരം എസ്ഐ അമൽ വർഗീസിനെ അറിയിച്ചത് പ്രകാരം എ എസ് ഐ വിനോദ് കുമാർ, സീനിയർ സിപിഒമാരായ നഫ് പ്രബീഷ്, സജേഷ്, കെ പി ദേവൻ ബാബു, സിപിഒ അനില എന്നിവരും ഡാൻസാഫ് എസ്ഐ ജിജിമോൻ, സീനിയർ സിപിഒമാരായ അനൂപ്, സജിത്ത്, ശ്രീജിത്ത്, ഗിരീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.






0 Comments