തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ദുരിതത്തിൽ. പല രോഗികളുടെയും കിടത്തി ചികിത്സ ഇപ്പോഴും തറയിൽ തന്നെ. ചില വാർഡുകളിൽ ഒരു കിടക്കയിലുള്ളത് രണ്ടിലധികം രോഗികൾ. ഡ്രിപ് ട്യൂബ് പിടിച്ചുനിൽക്കേണ്ട ഗതികേടെന്ന് രോഗികൾ പറയുന്നു. ഗുരുതരമായ രോഗങ്ങളുമായി വരുന്ന നിരവധി ആളുകളാണ് ഇവിടെ ചികിത്സയിലുള്ള എന്നാൽ അവർക്ക് വേണ്ട അടിസ്ഥാന സൗകര്യം പോലും ഇതുവരെ ഉറപ്പാക്കാൻ സാധിച്ചിട്ടില്ല.ഗുരുതര ആരോഗ്യവസ്ഥയിലൂടെ കടന്നുപോകുന്ന രോഗികൾക്കിടയിലൂടെ പൂച്ചകൾ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്ഥിതി. ഭൂരിഭാഗവും ഓക്സിജൻ സഹായമടക്കം വേണ്ട രോഗികളെയാണ് തറയിൽ കിടത്തിയിരിക്കുന്നത്. തറയിൽ ഒരു കിടക്കപോലും ഇല്ലാതെ തറയിൽ കിടക്കേണ്ട സാഹചര്യത്തിലാണ് രോഗികളിൽ പലരും. സിസ്റ്റം ശെരിയാകുമെന്ന് പറഞ്ഞാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ അധികാരത്തിലേക്ക് എത്തുന്നത്.സൗജന്യ ചികിത്സ അത്യാധുനിക ചികിത്സ തുടങ്ങിയ വാഗ്ദാനങ്ങളുടെ പുറത്താണ് കൂടുതൽ രോഗികൾ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് എത്തുന്നത്. എന്നാൽ രണ്ടാം മെഡിക്കൽ കോളജിലൂടെ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. യുഡിഎഫ് സർക്കാരിന്റെ പ്രഥമ ബജറ്റിലും രണ്ടാം മെഡിക്കൽ കോളജ് തിരുവനന്തപുരത്ത് തന്നെ ഉണ്ടാകുമെന്ന് പ്രഖ്യാപനമുണ്ട്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കെട്ടിടം പണി അടക്കം പൂർത്തിയായതുമാണ്.
ആരോഗ്യമന്ത്രി ഇത് കാണണം, സിസ്റ്റം ശരിയായിട്ടില്ല; തിരു. മെഡിക്കൽ കോളജിൽ കിടത്തി ചികിത്സ ഇപ്പോഴും തറയിൽ, രോഗികൾക്ക് ഡ്രിപ് ട്യൂബ് പിടിച്ചുനിൽക്കേണ്ട ഗതികേട്






0 Comments