ജില്ലാ ഭരണകൂടത്തിന്റെ 'കളം' പരിപാടിയുടെ ഭാഗമായി ജില്ലാ കലക്ടർ പി. വിഷ്ണുരാജ് സ്‌കൂൾ വിദ്യാർഥികളുമായി സംവദിച്ചു. തലശ്ശേരിയിലെ സാൻജോസ് മെട്രോപൊളിറ്റിൻ സീനിയർ സെക്കൻഡറി സ്‌കൂൾ, ബ്രണ്ണൻ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർഥികളുമായാണ് ജില്ലാ കലക്ടർ ചേംബറിൽ സംവദിച്ചത്.
കുട്ടികളുടെ സൃഷ്ടിപരമായ ചിന്തകളും ആശയവിനിമയ കഴിവുകളും വളർത്തുന്നതിനായി വിവിധ കളികളും പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. ചിത്രങ്ങളടങ്ങിയ പേപ്പറുകൾ നൽകി അവ അടിസ്ഥാനമാക്കി കഥകൾ രൂപപ്പെടുത്താൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചു. പ്രശ്‌നങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്കും കുട്ടികൾക്കും സഹായവും പരിഹാരവും ലഭ്യമാക്കുന്നതിനായി വിവിധ ഹെൽപ്ലൈൻ സേവനങ്ങളെയും പിന്തുണാ സംവിധാനങ്ങളെയും പരിപാടിയിൽ പരിചയപ്പെടുത്തി. അസിസ്റ്റന്റ് കളക്ടർ സ്വാതി എസ് നേതൃത്വം നൽകി. വിദ്യാർഥികളിൽ ആത്മവിശ്വാസം വളർത്തി ജീവിതത്തിലെ വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാൻ പ്രചോദനം നൽകാനാണ് 'കളം' ലക്ഷ്യമിടുന്നത്.






0 Comments