ചെമ്പൻതൊട്ടി: ചെമ്പൻതൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ശ്രീകണ്ടാപുരം എക്സൈസ് ഇൻസ്‌പെക്ടർ ജോബി ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ ജാൻസി കൊല്ലമന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെമ്പൻതൊട്ടിയിലെ വിവിധ സാംസ്കാരിക സംഘടനകളായ വൈ എം സി എ, സീനിയർ ചേമ്പർ, വ്യാപാരി വ്യവസായികൾ, എ കെ സിസി, മുക്തിശ്രീ, ഓട്ടോ തൊഴിലാളികൾ മറ്റ് പൗര പ്രതിനിധികൾ എല്ലാം ഒന്ന് ചേർന്ന് മനുഷ്യ ചങ്ങല തീർത്ത് ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തു. തുടർന്ന് ലഹരി വിരുദ്ധ റാലിയും, ഫ്ലാഷ് മോബും അവതരിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ പ്രകാശനം പൗരപ്രതിനിധികൾ ഒന്നിച്ച് നിർവ്വഹിച്ചു. സജി അടവിച്ചിറ, ജോസ് പി സി, കെ സി ജോസഫ് കൊന്നക്കൽ, ജോയി കരിമ്പുമാലിൽ, മാത്തുക്കുട്ടി കരോട്ട്, അനിൽ വർഗീസ്, മജി മാത്യു, ശ്രീനിവാസൻ, സിസ്റ്റർ മരിയറ്റ്,മിനി ജോസഫ്,ഷിജോ നിലക്കപ്പള്ളി, ദീപു, അബിൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ





0 Comments