ഹൈബി ഈഡന്‍ എംപിയുടെ വീടിന് നേരെ ആക്രമണം; സാധനങ്ങള്‍ അടിച്ചുതകര്‍ത്തു; ഭീഷണിപ്പെടുത്തി; പ്രതി അറസ്റ്റില്‍

 

ഹൈബി ഈഡന്‍ എംപിയുടെ എറണാകുളം കലൂരിലെ വീട്ടില്‍ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം. വിട്ടുമുറ്റത്ത് ഇരുന്ന സാധനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. തൃപ്പൂണിത്തുറ സ്വദേശി അലക്‌സ് ചാക്കോയാണ് അറസ്റ്റിലായത്. കലൂരിലെ ജോര്‍ജ് ഈഡന്‍ റോഡിലെ ഹൈബി ഈഡന്‍ എംപിയുടെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചയാണ് സംഭവം. അതിക്രമിച്ച് കയറിയ യുവാവ് വിട്ടുവളപ്പില്‍ ഉണ്ടായിരുന്ന ചെടിച്ചട്ടികള്‍ അടക്കമുള്ള സാധനസാമഗ്രികള്‍ അടിച്ചു തകര്‍ത്തു. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം അറിയിച്ചതിനു ശേഷമായിരുന്നു അക്രമം. അക്രമത്തിന് ശേഷം സിസിടിവി ക്യാമറയില്‍ മുഖം പതിയുന്ന വിധത്തില്‍ സെല്‍ഫി വീഡിയോ എടുക്കുകയും ചെയ്തു.രാവിലെ സംഭവമറിഞ്ഞ എംപിയും കുടുംബവും പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പാലാരിവട്ടം പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൃപ്പൂണിത്തുറ സ്വദേശി അലക്‌സ് ചാക്കോ പിടിയിലായത്. ഇയാള്‍ മുന്‍പ് പലതവണയായി എംപിയുടെയും ഭാര്യയുടെയും ഫോണിലേക്ക് ഭീഷണി സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു.



Post a Comment

0 Comments