ബജറ്റിലെ ജോണ്‍സണ്‍ മാഷിന്റെ സംഗീത അക്കാദമി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് ഔസേപ്പച്ചന്‍. അക്കാദമി തുടങ്ങുമെന്ന പ്രഖ്യാപനം ഒരുപാട് തലമുറകള്‍ക്ക് പ്രചോദനം നല്‍കുന്നുവെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. ഒരുപാട് കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രഖ്യാപിച്ചതെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു.
'വി ഡി സതീശന്‍ തൃശ്ശൂരില്‍ വന്നപ്പോള്‍ ആവശ്യം ഉന്നയിച്ചു. സാധാരണ രാഷ്ട്രീയക്കാര്‍ കേട്ട് മറക്കുന്നത് പോലെ എന്നാണ് ആദ്യം കരുതിയത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസം എന്നെ വിളിച്ച് ആവശ്യപ്പെട്ടത് ഓര്‍മ്മയുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് ബോധ്യമായി മുഖ്യമന്ത്രി ഇത് നടപ്പാക്കുമെന്ന്', ഔസേപ്പച്ചന്‍ പറഞ്ഞു. ജോണ്‍സണ്‍ മാഷ് അക്കാദമിയുടെ മുഴുവന്‍ ക്രെഡിറ്റും മുഖ്യമന്ത്രിക്കാണെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. സംഗീതത്തിന്റെ വളര്‍ച്ചയ്ക്ക് അക്കാദമി പ്രചോദനമാകണമെന്നും ഔസേപ്പച്ചന്‍ പറഞ്ഞു.






0 Comments