ഇന്ത്യയുടെ ഭാവി; സ്ക്വാഷിൽ ലോക കിരീടം ചൂടി 18 കാരി അനാഹത് സിങ്


സ്ക്വാഷ് ചാംപ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ അനാഹത് സിങ്. ലോക ജൂനിയർ സ്ക്വാഷ് ചാംപ്യൻഷിപ്പ് കിരീടം ചൂടിയാണ് 18കാരിയായ അനാഹത് സിങ് ചരിത്രം കുറിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരത്തിന്റെ കിരീട നേട്ടം. കാന‍ഡയിലെ ഒട്ടാവയിൽ നടന്ന ചാംപ്യൻഷിപ്പിൽ വനിതാ സിംഗിൾസിന്റെ ഫൈനലിൽ ഈജിപ്തിന്റെ റുഖിയ സലേമിനെ തകർത്താണ് ചരിത്ര കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ എതിരാളിക്ക് ഒരു അവസരവും നൽകാതെ 11-3, 11-7,11-9 എന്ന സ്കോറിനാണ് അനാഹത് സിങിന്റെ വിജയം. സെമി ഫൈനലിൽ

3-1ന് ഈജിപ്തിന്റെ ബർബ് സമേഹിനെ മറികടന്ന 18കാരി ക്വാർട്ടർ ഫൈനലിലും തകർത്തത് ഈജിപ്തിന്റെ തന്നെ ഹബീബ റിസ്‌കിനെയാണ്. 21 വർഷത്തിന് ശേഷമാണ് ഈ ഇനത്തിൽ ഒരു ഇന്ത്യൻ താരം ഫൈനലിലേക്ക് യോഗ്യത നേടുന്നത്‌. 2005ൽ ഫൈനലിലെത്തിയ ജോഷ്‌ന ചിന്നപ്പയുടെ പേരിലായിരുന്നു ഈ റെക്കോർ‍ഡ്.

അതേ സമയം തന്നെ, 15 വർഷത്തിന് ശേഷം ആദ്യമായാണ് ഈജിപ്തുകാരിയല്ലാത്ത ഒരു താരം ഈ കിരീടം നേടുന്നത്. 2010ൽ അമേരിക്കയുടെ അമാൻഡ ഷോബിയായിരുന്നു കിരീടം നേടിയ അവസാന ഈജിപ്തുകാരിയല്ലാത്ത താരം.



إرسال تعليق

0 تعليقات