മൈലാട്ടി ബി.ഇ.എസ്.എസ് (BESS) പദ്ധതി ഒക്ടോബറിൽ കമ്മീഷൻ ചെയ്യും. പ്രവർത്തന പുരോഗതി തൃപ്തികരം; വൈദ്യുതി മന്ത്രി സണ്ണി ജോസഫ്


വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് കാസർഗോഡ് ജില്ലയിലെ ബി.ഇ.എസ്.എസ് (BESS) പദ്ധതികൾ സന്ദർശിച്ച് അവലോകനം നടത്തി. ഒക്ടോബറോടെ കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കാസർഗോഡ് ജില്ലയിലെ വൈദ്യുതി വിതരണ ശൃംഖലയെ കൂടുതൽ കാര്യക്ഷമവും വിശ്വസനീയവുമാക്കാൻ കെ.എസ്.ഇ.ബി.എൽ നടപ്പിലാക്കുന്ന ചരിത്രപ്രധാനമായ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) പദ്ധതികളുടെ പുരോഗതിയാണ് വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് സന്ദർശിച്ച് നേരിട്ട് വിലയിരുത്തിയത്. ജില്ലയെ സുരക്ഷിതവും ആധുനികവുമായ പുനരുപയോഗ ഊർജ്ജ അധിഷ്‌ഠിത സംവിധാനത്തിലേക്ക് നയിക്കുന്ന ഈ പദ്ധതികൾ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. പകൽസമയത്തെ അധിക സൗരോർജ്ജം സംഭരിച്ച്, വൈകുന്നേരങ്ങളിലെയും പീക്ക് ലോഡ് സമയങ്ങളിലെയും ഉയർന്ന ആവശ്യകത നിറവേറ്റുന്നതാണ് BESS സാങ്കേതികവിദ്യ. ഇതുവഴി വോൾട്ടേജ് വ്യതിയാനവും വൈദ്യുതിക്ഷാമവും പരിഹരിക്കാനും, ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കി കെ.എസ്.ഇ.ബി.എല്ലിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും സാധിക്കും

 *ഉദുമ ഗ്രാമപഞ്ചായത്ത്, ബാര മൈലാട്ടി 220 KV സബ്സ്റ്റേഷൻ്റെ ശേഷി

   125 MW / 500 MWh ആണ്.ദിനംപ്രതി 5 ലക്ഷം യൂണിറ്റ് സംഭരണ ശേഷി.

   ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ 4-അവർ സ്റ്റോറേജ് പദ്ധതിയാണിത്.

   SECI ഇമ്പ്ലിമെന്റിങ് ഏജൻസിയായും JSW എനർജി ലിമിറ്റഡ് പദ്ധതി ഡെവലപ്പറായും പ്രവർത്തിക്കുന്നു BOO മാതൃകയിലാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്

    പ്രധാന സിവിൽ ജോലികൾ ഈ മാസം (ജൂലൈ 31-ഓടെ )പൂർത്തിയാകും. വിദേശത്തുനിന്നുള്ള ഇൻവെർട്ടർ സപ്ലൈ ഈ മാസവും, ബാറ്ററി കണ്ടെയ്നറുകൾ ഓഗസ്റ്റ് അവസാനത്തോടെയും എത്തും. ഈ വർഷം ഒക്ടോബർ 16-ഓടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കാറഡുക്ക ഗ്രാമപഞ്ചായത്തിലെ മുള്ളേരിയ 110 KV സബ്സ്റ്റേഷൻ

   ശേഷി 15 MW / 60 MWh ആണ്. ദിനംപ്രതി 60,000 യൂണിറ്റ് സംഭരണ ശേഷി.

   NHPC ഇമ്പ്ലിമെന്റിങ് ഏജൻസിയായും ഓപ്പറ എനർജി ലിമിറ്റഡ് ഡെവലപ്പറായും പ്രവർത്തിക്കുന്നു (BOO മാതൃക).

    പവർ ട്രാൻസ്ഫോർമർ ഡെലിവറിയും ഇൻവെർട്ടർ സപ്ലൈയും പൂർത്തിയായി സാമ്പിൾ ടെസ്റ്റിംഗ് നടക്കുകയാണ്. ഓഗസ്റ്റ് 20-ഓടെ ബാറ്ററി കണ്ടെയ്‌നറുകൾ എത്തും. 2026 ഒക്ടോബർ 15-ഓടെ പദ്ധതി പൂർത്തിയാകും.


കാസർഗോഡിന്റെ ഭാവി ഊർജ്ജ ആവശ്യങ്ങൾ മുന്നിൽ കണ്ടുള്ള ദീർഘകാല നിക്ഷേപമാണ് 12 വർഷത്തെ പ്രൊജക്റ്റ് ലൈഫുള്ള ഈ പദ്ധതികൾ. വ്യവസായം, ഐ.ടി, ടൂറിസം, കൃഷി തുടങ്ങിയ മേഖലകളുടെ വളർച്ചയ്ക്കും ഇലക്ട്രിക് വാഹന ചാർജിംഗ് ശൃംഖല വികസിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ബാക്ക്-അപ്പ് വൈദ്യുതി ലഭ്യമാക്കാനും ഇത് സഹായിക്കും. പദ്ധതികൾ സമയബന്ധിതമായി. ഒക്ടോബറോടെ കമ്മീഷൻ ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഏജൻസികൾക്കും മന്ത്രി നിർദ്ദേശം നൽകി. കെ നീലകണ്ഠൻ എം എൽ എ, കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഡയറക്ടർ എം. പി. രാജൻ, ട്രാൻസ്മിഷൻ ചീഫ് എൻജിനീയർ ഷജി സുധാകരൻ, ആർ ഇ എസ്ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആശാ മാർട്ടിൻ കാസർകോട്, എക്‌സിക്യുട്ടീവ് എഞ്ചിനീയർ ശിവദാസൻ, ഇ.എസ് ജെ എസ് ഡബ്ല്യു പ്രതിനിധികൾ എന്നിവർ മൈലാട്ടിയിൽ നടത്തിയ അവലോകനയോഗത്തിൽ പങ്കെടുത്തു.



إرسال تعليق

0 تعليقات