ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു


കണ്ണൂര്‍: കണ്ണൂരില്‍ ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു. മട്ടന്നൂര്‍ വായാന്തോട് എല്‍ ഐ സി ഓഫീസിന് സമീപത്തെ സമ്രത്തിന്റെ മകന്‍ അനീഖ് (17) ആണ് മരിച്ചത്. കക്കാട് ബെല്‍മെയര്‍ ഡൈനാസ്റ്റി ഫ്ലാറ്റിലെ പതിനേഴാം നിലയിലെ എഫ് ബ്ലോക്ക് ഭാഗത്ത് നിന്ന് താഴേക്ക് വീഴുകയായിരുന്നു. തിങ്കൾ പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. കണ്ണൂര്‍ ഭവന്‍സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. അസീം സഹോദരനാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് നാലോടെ മൃതദേഹം മട്ടന്നൂര്‍ പാലോട്ടുപള്ളി കബര്‍സ്താനിൽ കബറടക്കും.



إرسال تعليق

0 تعليقات