സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം ഭാഗികമായി പിന്‍വലിച്ചു


സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം ഭാഗികമായി പിന്‍വലിച്ചു.നിരക്ക് വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് കേരള സവാരി,റാപ്പിഡോ കമ്പനികളിലെ തൊഴിലാളികളാണ് സമരം പിന്‍വലിച്ചത്. അതേസമയം, ഊബര്‍ ടാക്സി ഡ്രൈവര്‍മാര്‍ സമരം തുടരും. കൊച്ചിയില്‍ ഊബര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. മിനിമം നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഊബര്‍ കമ്പനി അംഗീകരിച്ചില്ലെന്നാണ് സംഘടന ആരോപിക്കുന്നത്. തിങ്കളാഴ്ച ഊബറുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ഊബറിനെതിരായ സമരം ശക്തമായി തുടരുമെന്നും ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സംയുക്ത സമിതി അറിയിച്ചു. നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്സി അവസാനിപ്പിക്കല്‍, തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുക, മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഡ്രൈവര്‍മാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കുക തുടങ്ങി 11 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.



Post a Comment

0 Comments