ഇരിട്ടി: ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണത്താൽ ടൗണിലെ കാൽനടക്കാർ ദുരിതം അനുഭവിക്കുന്നു. ടൗണിൽ സ്വകാര്യ വാഹനങ്ങൾക്കും ടാക്സി വാഹനങ്ങൾക്കും പ്രത്യേകം ഏരിയ തിരിച്ച് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നെങ്കിലും മാനദണ്ഡങ്ങളെല്ലാം മാറ്റിക്കൊണ്ട് കടകളിൽ സാധനം വാങ്ങാൻ എത്തുന്ന മുഴുവൻ വാഹന ഉടമകൾക്കും അമിതമായ പിഴ ഈടാക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. ഇക്കാരണത്താൽ പൊതുജനങ്ങൾ ഇരിട്ടി ടൗണ് ഉപേക്ഷിച്ച് മറ്റ് ടൗണുകളെ കച്ചവടങ്ങൾക്കായി ആശ്രയിക്കുന്നു. വൻ വാടക നൽകി നിയമപരമായി കച്ചവടം ചെയ്യുന്നസ്ഥാപനഉടമകൾ കഷ്ടതയിലാണ്. ആയതിനാൽ നഗരസഭയും മറ്റ് അധികാരികളും പ്രസ്തുത തീരുമാനം പുന. പരിശോധിക്കണമെന്ന് കച്ചവടക്കാർക്ക് അനുകൂലമായ സമീപനം സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വ്യാപാരി വ്യവസായിസമിതി വൻ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കാൻ നിർബന്ധിതമായി തീരുമെന്നും വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ കമ്മിറ്റി അറിയിച്ചു. വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ പ്രസിഡന്റ് പി. പ്രഭാകരൻ, ഏരിയ കമ്മിറ്റി അംഗങ്ങൾ ഷാജി, പ്രമോദ്, ടോമി കെ.ടി, ബിനു മുട്ടത്തിൽ, അനൂപ് നുദീപം എന്നിവർ നിവേദനം സമർപ്പിച്ചു.





0 Comments