വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് നേടിയ ജയം; വി കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കണം, ടി ഐ മധുസൂധനൻ ഹൈക്കോടയിൽ

 

പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി ഐ മധുസൂധനൻ ഹൈക്കോടയിൽ. വി കുഞ്ഞികൃഷ്ണൻ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് നേടിയ ജയമാണ്. തനിക്കെതിരെ ‘രക്തസാക്ഷി  ഫണ്ട് കള്ളൻ എന്ന് വ്യാജ ആരോപണം നടത്തി’, ആരോപണത്തിന് രേഖകളോ തെളിവോ ഇല്ല, എന്നിട്ടും വ്യാജ പ്രചാരണം നടത്തിയാണ് കുഞ്ഞികൃഷ്ണൻ തന്നെ തോൽപ്പിച്ചത്. പ്രചാരണത്തിലെ പ്രസംഗങ്ങളിൽ കളങ്കിതനാണ് താൻ എന്ന് വരുത്തി തീർത്തു. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രചാരണം നടത്തിയതെന്നും മധുസൂധനൻ ഹൈക്കോടയിൽ നൽകിയ ഹർജിയിൽ പറയുന്നു. ഹർജി പിഴവുകൾ തിരുത്തി നൽകാൻ കോടതി നിർദേശം നൽകി. അടുത്ത ആഴ്ച വീണ്ടും ഹർജി പരിഗണിക്കും. ഹർജിയിൽ പിഴവുകൾ ഉള്ളതിനാലാണ് വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.



إرسال تعليق

0 تعليقات