ഇന്ത്യൻ ഹോക്കി ടീം ജേഴ്സിയുടെ കാവിവൽക്കരണം; വിമർശനവുമായ് മുൻ നായകൻ

 

ഈ വർഷം നടക്കുന്ന ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ പുരുഷ വനിതാ ടീമുകളുടെ ജേഴ്സിക്കെതിരെയുള്ള വിമർശനം ശക്തമാകുന്നു. പരമ്പരാഗത നീല നിറം മാറ്റി പകരം കാവി നിരത്തിലുള്ള കിറ്റ് ഹോക്കി ഇന്ത്യ ഏതാനും ദിവസം മുൻപ് അനാവരണം ചെയ്തിരുന്നു.ലോകകപ്പ് കിറ്റിന്റെ ഈ നിറം മാറ്റം ഏറെ അധികം ചോദ്യങ്ങൾ ആണ് ഉയർത്തി ഇരിക്കുന്നത്. രാജ്യത്തെ ആകെ ഗ്രസിച്ചിരിക്കുന്ന കാവിവൽക്കരണത്തിന്റെ ഭാഗമാണോ ഈ നീക്കം എന്ന ആശങ്ക ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നീക്കത്തെ വിമർശിച്ചു മൂൻ ഇന്ത്യൻ നായകൻ വിവേൻ റാസ്‌ക്വിൻഹ രംഗത്ത് വന്നു.സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ച കുറിപ്പിൽ ഹോക്കി ഇന്ത്യയുടെ നീക്കം ലജ്‌ജാവഹമാണെന്നാണ് മുൻ നായകൻ കുറിച്ചത്. ദേശീയ ടീമിന്റെ പാരമ്പര്യത്തെയും സ്വത്വത്തെയും ഉയർത്തിക്കാട്ടുന്നതാണ് നീല നിറമെന്നും അത് മാറ്റി കാവിയാക്കുന്നതിന്റെ അർഥം മനസ്സികുന്നില്ലെന്നും അദ്ദേഹം കുറിച്ചു. ബെൽജിയവും നെതെർലാൻഡ്‌സും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന പുരുഷ വനിതാ ലോകകപ്പുകൾ ഓഗസ്റ്റ് പതിനാലിന് ആരംഭിക്കും.

إرسال تعليق

0 تعليقات