വിധവാ സംരക്ഷണ സമിതി ഒപ്പുശേഖരണം നടത്തി .

 


ഉളിക്കൽ .കേരള വിധവാ സംരക്ഷണ സമിതി ഒപ്പ് ശേഖരണം നടത്തി. വിധവാ പെൻഷൻ 5000 രൂപയായി ഉയർത്തുക. വിധവകളുടെ കടങ്ങൾ എഴുതി തള്ളുക . വിധവകൾക്കായി സുരക്ഷാ വകുപ്പ് രൂപീകരിക്കുക. വിധവകളുടെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കുക. ഭർത്താക്കന്മാർ ഉപേക്ഷിക്കപ്പെട്ടവർക്കും പെൻഷൻ നൽകുക. ദേശീയ കുടുംബസഹായം അടിയന്തരമായി വിതരണം ചെയ്യുക . ശരണ്യ പദ്ധതി നടപ്പിലാക്കുക. തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും വിധവാ സംരക്ഷണ സമിതി  ഭീമഹർജി സമർപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായുള്ള ഒപ്പ് ശേഖരണ പരിപാടിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ  വിധവാ സംരക്ഷണ സമിതി പഞ്ചായത്ത് സെക്രട്ടറി പി.ടി ബിന്ദു സ്വാഗതം പറഞ്ഞു.സംസ്ഥാന പ്രസിഡണ്ട് ടി.ജെ ലില്ലി കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ വി .ഡി ബിന്റോ  ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി  സാവിത്രിശ്രീധരൻ . ലത എം.പി , കുഞ്ഞുമോൾ ഉളിക്കൽ , അമ്മിണി തങ്കപ്പൻ,മോളി ഉളിക്കൽ . ഏലിക്കുട്ടി ഉളിക്കൽ ,രാധാമണി , ലാലീസ് , പുഷ്പ വീർപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.ലില്ലിക്കുട്ടി  നന്ദി പറഞ്ഞു 



إرسال تعليق

0 تعليقات