തലശ്ശേരിയിൽ വിജിലൻസ് കോടതികൾ ഉൾപ്പെടെയുള്ള കോടതികൾ പ്രവർത്തന മാരംഭിക്കണം.

 


തലശ്ശേരി: പുതിയ ജില്ലാ കോടതി സമുഛയം വന്നതോടെ ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളിൽ മുൻ സർക്കാർ അനുവദിച്ച അഡ്മിനിസ്ട്രേറ്റ് ട്രിബുണേലും  വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന വിജിലൻസ് കോടതി, മറ്റ് ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന നെർക്കോട്ടിക്ക്, എസ് എസി എസ് ടി കോടതികൾ സ്ഥാപിക്കണമെന്ന് ലോയേഴ് യൂണിയൻ വാർഷിക സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു.

ജില്ലാ സിക്രട്ടറി അഡ്വ.വിനോദ് കുമാർ ചമ്പളോൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

അസ്വ.കെ.രൂപേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിക്രട്ടറി അഡ്വ.ചന്ദ്രബാനു. പി പി. ജില്ലാ പ്രസിഡണ്ട് അഡ്വ.ബി.പി.ശശീന്ദ്രൻ,അഭിഭാഷകരായ ജി.പി. ഗോപാലകൃഷ്ണൻ, പി.ശശി, കെ.അജിത്ത്കുമാർ, പ്രീതി പറമ്പത്ത് അഡ്വ. സുജിത്ത് കുമാർ, ബീന കാളിയത്ത് . തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായ അഡ്വ.ടി.കെ.ഷൈമ പ്രസിഡണ്ട്,അഡ്വ.പി.പി.ചന്ദ്രബാബു ജനറൽ സിക്രട്ടറി,അഡ്വ.ഹമീദ് ടഷറർ.അഭിഭാഷകരായ എ. രേഷ്മ,അഷിത.യു. പ്രിയങ്ക ശ്രീധരൻ, ഷാനവാസ് എന്നിവരെ മറ്റ് ഭാരവാഹികളായി തിരഞ്ഞെടുത്തു. പുതിയ ജില്ലാ കോടതി സമുഛയത്തിൽ വനിതാ അഭിഭാഷകർ കൂടുതൽ ആയി ഉള്ളതിനാൽ കുട്ടികൾക്കായി ഡേ കെയർ സംവിധാനം ഒരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.



إرسال تعليق

0 تعليقات