നന്ദി നെയ്മാര്‍’; കണ്ണീരോടെ സുല്‍ത്താന്‍ മടങ്ങുന്നു; രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു .



ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം നെയ്മാർ ജൂനിയർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് പ്രീക്വാർട്ടറിൽ നോർവെയ്ക്കെതിരായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെയാണ് താരം തന്റെ കരിയർ അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയത്. റൗണ്ട് ഓഫ് 16 മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ നോർവെയോട് പരാജയപ്പെട്ടത്.


മത്സരത്തിന് ശേഷം വികാരാധീനനായി സംസാരിച്ച 34-കാരനായ നെയ്മാർ, ദേശീയ ടീമിനൊപ്പമുള്ള തന്റെ യാത്ര അവസാനിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാൻ പരമാവധി ശ്രമിച്ചു, ഒരുപാട് ശ്രമിച്ചു. എന്നാൽ ഇപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നു. എവിടെയാണോ ഞാൻ തുടങ്ങിയത്, അവിടെത്തന്നെ ഇത് അവസാനിപ്പിക്കുന്നു’– നെയ്മാര്‍ പറഞ്ഞു.



إرسال تعليق

0 تعليقات