പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഹൃദ്യമായ സ്വീകരണം നൽകി ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു .

 


പുതിയ അധ്യയന വർഷത്തിൽ പ്ലസ് വൺ ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി ശ്രീകണ്ഠപുരം ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ടി എൻ രാജേന്ദ്രൻ സ്വാഗതം പരിപാടിയിൽ ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ബിജു അധ്യക്ഷത വഹിച്ചു. പുതിയ അന്തരീക്ഷത്തോട് ഇണങ്ങിച്ചേരാനും പഠനത്തിൽ മികവ് കൈവരിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. 

ചടങ്ങിൽ, ഹെഡ്മാസ്റ്റർ എം വി ഗീത, പിടിഎ പ്രസിഡന്റ് അഷ്റഫ് കെ, മദർ പി ടി എ റെജിന ഇബ്രാഹിം, സ്റ്റാഫ്‌ സെക്രട്ടറി വി രാധാകൃഷ്ണൻ, മഞ്ജുള കെ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ബീന ഓടത്തിൽ ചടങ്ങിന് നന്ദി പറഞ്ഞു.



إرسال تعليق

0 تعليقات