വനത്തിനുള്ളിൽ ‘പണിമുടക്കി’ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ഓർഡിനറി ബസ്


പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിക്ക് പോകുന്ന സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ഓർഡിനറി ബസ് വനത്തിനുള്ളിൽ കേടായി. കക്കി കാറ്റാടി കുന്നിൽ വെച്ചാണ് ബസ് കേടായത്. വനം വകുപ്പിൻ്റെ വാഹനം എത്തിയാണ് ഇവരെ വനത്തിന് പുറത്ത് എത്തിച്ചത്. ഞായറാഴ്ചകളിൽ വൻ തിരക്കാണ് ബസ്സിൽ അനുഭവപ്പെടാറുള്ളത്. ബസിലെ സിസ്റ്റത്തിലെ ട്യൂബിനുണ്ടായ തകരാറാണ് വാഹനം പണിമുടക്കാൻ കാരണമെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. എന്നാൽ ഈ വാഹനം രണ്ടു തവണ പണിമുടക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ത്രീകളുടെ സൗജന്യ യാത്ര ആരംഭിച്ചതോടെ അവധി ദിവസങ്ങളിൽ ഗവി റൂട്ടിലെ ബസുകളിൽ നിയന്ത്രണാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് ബസ് കേടാകാൻ കാരണവും അമിതഭാരമാണെന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്ന ഗവി റൂട്ടിൽ ബസുകൾ ഇത്തരത്തിൽ അടിക്കടി പണിമുടക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. അമിതമായി ആളുകളെ കയറ്റുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് വിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനാൽ, ഗവി റൂട്ടിലേക്ക് ഏറ്റവും മികച്ച നിലവാരമുള്ള വാഹനങ്ങൾ മാത്രമേ സർവീസിനായി അനുവദിക്കാവൂ എന്ന ആവശ്യം യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമാകുകയാണ്.



إرسال تعليق

0 تعليقات