സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഇതുവരെ റിപ്പോർട്ട് ചെയ്തത് 8 മരണം, 13 പേർക്ക് പരുക്കേറ്റു


മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 8 മരണം. 13 പേർക്ക് പരുക്കേൽക്കുകയും എട്ടുപേരെ കാണാതാവുകയും ചെയ്തു. 27 വീടുകൾ പൂർണ്ണമായും തകരുകയും 196 വീടുകൾക്ക് ഭാഗിക കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 209 ക്യാമ്പുകളിലായി 5792 പേരെ മാറ്റിപ്പാർപ്പിച്ചു. ഏറ്റവും കൂടുതൽ ക്യാമ്പുകൾ ഉള്ളത് പത്തനംതിട്ട ജില്ലയിലാണ്. നിലവിലുള്ളത് 66 ക്യാമ്പുകളാണ്. 66 ക്യാമ്പുകളിലായി 1669 പേരേ മാറ്റിപ്പാർപ്പിച്ചു. തിരുവനന്തപുരത്ത് 1, പത്തനംതിട്ടയിൽ 66, ആലപ്പുഴയിൽ 11, കോട്ടയത്ത് 35, ഇടുക്കിയിൽ 7, എറണാകുളത്ത് 10, തൃശ്ശൂരിൽ 04 മലപ്പുറത്ത് 07, കോഴിക്കോട് 25, വയനാട് 23, കണ്ണൂർ 16, കാസർഗോഡ് 04 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം. അതേസമയം, സംസ്ഥാനത്ത് തുടരുന്ന മഴയിൽ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളത്തിൽ മുങ്ങി. മീനച്ചിലാറ്റിലെ വെള്ളം പടിഞ്ഞാറൻ മേഖലയിലെത്തി. ആർപ്പൂക്കര, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിലായി. പല വീടുകളിലും വെള്ളം കയറി തുടങ്ങി. ഈ സാഹചര്യത്തിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നു.



Post a Comment

0 Comments