തിരുവനന്തപുരം: ശബരിമലയിൽ തുണി ഊരി പമ്പയിൽ ഉപേക്ഷിക്കുന്നത് ആചാരമല്ല, ദുരാചാരമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. വണ്ടിയുടെ മുന്നിൽ കർപ്പൂരം കത്തിക്കുക, പ്ലാസ്റ്റിക് കവറുകളിലുള്ള ഷാംപൂ കൊണ്ടുവരിക തുടങ്ങിയവ കർശനമായി ഒഴിവാക്കണം. ശബരിമലയെ ഒരു പുണ്യമലയായി സംരക്ഷിക്കാൻ എല്ലാ ഭക്തർക്കും ബാധ്യതയുണ്ട്.തീർത്ഥാടകർ ഉന്നയിക്കുന്ന പരാതികൾ തീർത്ഥാടനകാലം കഴിയുന്നതുവരെ കാത്തിരിക്കാതെ, അപ്പപ്പോൾ തന്നെ പരിഹരിക്കാൻ സാധിക്കുന്ന രീതിയിൽ ദേവസ്വം ബോർഡ് മാറണം. ഇതിനായി ഒരു ‘ടു-വേ കമ്മ്യൂണിക്കേഷൻ’ സംവിധാനം ആവശ്യമാണ്. ശബരിമലയിൽ എന്ത് നടക്കുന്നു എന്നതിനെക്കുറിച്ച് ഇതര സംസ്ഥാന ഭക്തർക്ക് കൃത്യമായ വിവരങ്ങൾ നൽകണം.
ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ശബരിമല സന്ദേശ് മാസിക പ്രസിദ്ധീകരിക്കും. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി, നവംബർ 15-ന് മുൻപായി ഇത് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ശബരിമലയിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ കേരളത്തിൽ നിന്ന് പുറത്തുള്ളവർ. ഓരോ ക്ഷേത്രങ്ങളിലും ഓരോ ആചാരമുണ്ട്. ശബരിമലയിൽ യുവതി പ്രവേശനമാണ് നിരോധിച്ചിട്ടുള്ളത്. ഇത്തരം കാര്യങ്ങൾ അറിയാനാണ് സന്ദേശ് മാസികയെന്നും അദ്ദേഹം വ്യക്തമാക്കി.



.gif)


0 Comments