ഹൃദ്യമായി വ്യാപാരികളുടെ ഓണം നബിദിന സ്നേഹസംഗമം


മട്ടന്നൂർ: നഗരത്തിന് ഹൃദ്യമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓണം നബിദിന സ്നേഹ സംഗമം. മട്ടന്നൂർ കൈലാസ് ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി പ്രസിഡണ്ട് സി.എച്ച്. സക്കറിയ ഹാജി അധ്യക്ഷത വഹിച്ചു. മുസ്തഫ ദാവാരി, പി.വി. സുധേഷ്, സംസ്കാരിക പ്രവർത്തകരായ ഡോ. ജി. കുമാരൻ നായർ, സി.എച്ച്. മോഹൻദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. 24 ഇനങ്ങൾ അടങ്ങിയ ഓണസദ്യയും ഉണ്ടായിരുന്നു.



Post a Comment

0 Comments