ഇരിട്ടി : ലയൺസ് ക്ലബ് ഇരിട്ടിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും ആദരവും ചതിരൂർ 110 സങ്കേതത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു .ആഘോഷങ്ങളുടെ ഭാഗമായി സങ്കേതത്തിലെ കുടുംബങ്ങളും ഉപകുടുംബങ്ങളും ഉൾപ്പെടെ 40 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകളും പുതുവസ്ത്രങ്ങളും വിതരണം ചെയ്തു . ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട് ഓണാഘോഷം ഉദ്ഘാടനം ചെയ്തു . ലയൺസ് ക്ലബ് ഇരിട്ടി പ്രസിഡന്റ് വി.ജി.സുനിൽ അധ്യക്ഷത വഹിച്ചു . പാസ്റ്റ് ഡിസ്‌ട്രിക് ഗവർണർ അഡ്വ. ഡെന്നിസ് തോമസ് മുഖ്യപ്രഭാഷണം നടത്തി . ആറളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റെയ്ഹാനത്ത് സുബി, പഞ്ചായത്ത് അംഗം ആശ കാപ്പുങ്കൽ , ലയൺസ് ക്യാബിനറ്റ് കോഡിനേറ്റർ സുരേഷ് ബാബു , ഒ. വിജേഷ് , സിബി തോമസ് , എ.എം. ബിജോയി , ലിബിൻ ജോസ് ,സുരേഷ് ബാബു ,ജസ്റ്റിൻ അബ്രാഹം , സങ്കേതം പ്രമോട്ടർ ബിനു ,അങ്കണവാടി ടീച്ചർ ഉഷ , സിനി , മിനി ഡെന്നിസ് , ഊരുമൂപ്പൻ ബാലൻ എന്നിവർ പ്രസംഗിച്ചു . യോഗത്തിൽ പൊതുപ്രവർത്തനത്തിലെ മികച്ച സേവനത്തിന് റെയ്ഹാനത്ത് സുബിയെ വനിതാ പുരസ്‌കാരം നൽകി ആദരിച്ചു . സങ്കേതത്തിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും പായസ വിതരണവും നടത്തി .



.gif)


0 Comments