കുന്നംകുളത്ത് സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. അമിത വേഗതയിൽ യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ ആണ് അപകടം ഉണ്ടാക്കിയത്. അപകട ശേഷം രണ്ട് യുവാക്കളും ഓടിരക്ഷപ്പെട്ടുഇവരുടെ പക്കൽ ഉണ്ടായിരുന്ന കത്തി സംഭവസ്ഥലത്ത് വീണുപോയി. യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മോഷ്ടിച്ച വണ്ടിയായിരുന്നു. പുതുശ്ശേരി സ്വദേശി ശാലിനിക്കാണ് അപകടത്തിൽ പരിക്കേറ്റത്. സ്കൂട്ടർ മോഷ്ടിച്ചത് ക്രിമിനൽ കേസ് പ്രതികളാണെന്നും പൊലീസ്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.അപകടമുണ്ടാക്കിയ സ്കൂട്ടർ ഒന്നര മണിക്കൂർ മുമ്പ് കുന്നംകുളം നഗരത്തിൽ നിന്ന് മോഷണം പോയതാണെന്ന് പൊലീസ് അറിയിച്ചു. വാഹനം ഓടിച്ചിരുന്നത് ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്






0 Comments