പറശിനിക്കടവ് സ്നേയിക്ക് പാർക്കിന് അടുത്തായി വാനരശല്യം പെരുകുന്നു. സ്നേയിക് പാർക്കിനടുത്തായി താമസിക്കുന്ന വരുടെ വീടുകളിൽ കാർഷിക വിളകളും പച്ചക്കറികളും പറിച്ച് നശിപ്പിക്കുകയും വീട്ടിലെ ചെടിച്ചട്ടികളും ചെടികളും നശിപ്പിക്കുന്നു മുന്നെ സ്നേയിക്ക് പാർക്കിൽ നിന്നും കൂട്ടം തെറ്റി പുറത്തു പോയ വാനരൻമാർ പെറ്റുപെരുകി ഈ പ്രദേശത്തുള്ള തെങ്ങുകളിലെ തേങ്ങകൾ കിട്ടിയിട്ട് വർഷങ്ങളായി. ഇള നീരാകുന്നതിന് മുന്നെ തന്നെ വാനരൻമാർ കൂട്ട ത്തൊടെ നശിപ്പിക്കുകയാണ് ചെയ്യുന്നത് ഈ ശല്യം പരിഹരിക്കാൻ മുനിസിപ്പാലിറ്റിയിൽ നിന്നൊ ഫോറസ്റ്റ് ഡിപ്പാർട്ടു മെൻ്റിൽ നിന്നൊ യാതോരു നടപടിയുമെടുക്കുന്നില്ല എന്ന് പരിസര വാസികൾ ആരോപിച്ചു.
0 Comments