അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.


നടി അന്‍സിബ ഹസൻ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. അൻസിബ നൽകിയ സ്വകാര്യ അന്യായത്തിൽ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നേരത്തേ പരാതി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അന്‍സിബ അനുകൂല ഉത്തരവ് നേടിയിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് മജിസ്ട്രേറ്റ് കോടതി വീണ്ടും ഹര്‍ജി പരിഗണിച്ചത്.യുട്യൂബ് ചാനലിലൂടെ നടി ലക്ഷ്മി പ്രിയ തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നും അശ്ലീലച്ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അൻസിബ ഹസൻ കോടതിയെ സമീപിച്ചത്. കീഴ്ക്കോടതി തള്ളിയ പരാതി വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി ഈ മാസം 8ന് എറണാകുളം മജിസ്ട്രേട്ട് കോടതിക്ക് നിർദേശം നൽകി.

ഗുരുതരമായ കുറ്റമുണ്ടായിട്ടില്ലെന്ന തീരുമാനത്തിൽ എത്തുന്നതിനു മുൻപ് മതിയായ രീതിയിൽ പരാതി പരിഗണിച്ചില്ലെന്ന് വിലയിരുത്തി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ മജിസ്ട്രേട്ട് കോടതിയുടെ ആദ്യ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.


 

إرسال تعليق

0 تعليقات