എം. കുഞ്ഞമ്പു ( 89) നിര്യാതനായി.

 

കണ്ണപുരത്തെ സിപിഎമ്മിൻ്റെ മുതിർന്ന നേതാവ് എം. കുഞ്ഞമ്പു ( 89) നിര്യാതനായി. 1957 ൽ പാർട്ടി അംഗത്വത്തിൽ വന്ന കുഞ്ഞമ്പു അവിഭക്ത കണ്ണപുരം ലോക്കൽ കമ്മിറ്റി അംഗവും സിഐടിയു രൂപീകൃത കൊൽക്കത്ത സമ്മേളനത്തിൽ കണ്ണൂരിൽ നിന്നുള്ള പ്രതിനിധിയും ആയിരുന്നു . നെയ്ത്ത് തൊഴിലാളി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. കർഷക തൊഴിലാളി യൂനിയൻ മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. നിലവിൽ സിപിഎം കണ്ണപുരം ടൗൺ തെക്ക് ബ്രാഞ്ച് അംഗം, കർഷക തൊഴിലാളി യൂനിയൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം, സി ഐ ടിയു പാപ്പിനിശേരി ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു ഭാര്യ : എ മാധവി ( സിപിഎം ടൗൺ തെക്ക് ബ്രാഞ്ച് അംഗം) മക്കൾ. ലതിക ( മൊട്ടമ്മൽ ) സണ്ണി രാജ് (അടുത്തില) മരുമക്കൾ: രാമദാസൻ (മൊട്ടമ്മൽ, സിന്ധു (അടുത്തില) ഇന്ന് രാവിലെ 11 മണി മുതൽ 2 മണി വരെ സിപിഎം കണ്ണപുരം വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിലും തുടർന്ന് കണ്ണപുരം മോയൻ റോഡ് കർഷക വായനശാലയ്ക്കു സമീപമുള്ള വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പൊന്നച്ചി കൊവ്വൽ ശാന്തി തീരം ശ്മശാനത്തിൽ നടക്കും.



Post a Comment

0 Comments