കണ്ണൂർ:തൃപ്പൂണിത്തുറ മഹാത്മാലൈബ്രറിയുടെ സാഹിത്യ പുരസ്കാരത്തിൻ്റെ ഭാഗമായിട്ടുള്ള പ്രഥമ നോവൽപുരസ്കാരം പ്രഖ്യാപിച്ചു.
മനീഷ് മുഴക്കുന്നിൻ്റെ 'കീളുവാരങ്ങൾ'ക്കാണ് ഇത്തവണ മഹാത്മാപുരസ്കാരം ലഭിച്ചത്
.25000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരമായി നൽകുന്നത്. ഒക്ടോബർ 29 ന് തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടിൽ നടക്കുന്ന മഹാത്മാ ഗാന്ധി അനുസ്മരണ സമ്മേളനത്തിൽ ഡോ.സുനിൽ പി. ഇളയിടം പുരസ്ക്കാരം നൽകും.
മനീഷ് മുഴക്കുന്നിൻ്റെ രണ്ടാമത്തെ പുസ്തകമാണ് "കീളു വാരങ്ങൾ " ഗോത്രഭാഷ സംസ്ക്കാരവും ജീവിതവും അടയാളപ്പെടുത്തിയ മാതൃഭൂമി ബുക്സ്പ്രസിദ്ധീകരിച്ച നോവൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
മനീഷിൻ്റെആദ്യ നോവൽ മിഴാവ്കുന്നും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.





0 تعليقات