​’രാജ്യത്തെ സംരക്ഷിക്കാൻ ഞങ്ങൾക്കൊപ്പം തെരുവിലിറങ്ങി പോരാടിയതിന് നന്ദി’: പിണറായി വിജയന് നന്ദി പറഞ്ഞ് സിജെപി നേതാക്കൾ


ഗ്യാനേഷ് കുമാറിനെതിരായ സമരത്തെ യുവാക്കൾക്കൊപ്പം നിന്ന് നയിച്ചതിന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് നന്ദി പറഞ്ഞ് സിജെപി നേതാക്കൾ. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമൊപ്പം തെരുവിലിറങ്ങിയതിന് നന്ദിയെന്ന് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ സിജെപി നേതാക്കൾ പറഞ്ഞു. കൂടാതെ അരവിന്ദ് കെജ്‌രിവാൾ, മമത ബാനർജി, മണിക് സർക്കാർ, തുടങ്ങിയ നേതാക്കൾക്കും സമാധാനപരമായി പോരാടുന്ന വിവിധ സംഘടനകൾക്കും സിജെപി നേതാക്കൾ നന്ദി പറഞ്ഞു. വരും ദിവസങ്ങളിലും ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാൻ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഒന്നിച്ച് നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിഷേധം ഇപ്പോഴും തുടരുകയാണെന്നും സി.ജെ.പി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ചെയ്തതായും നേതാക്കൾ വ്യക്തമാക്കി. എസ്എഫ്ഐ നേതാവ് ആദർശ് എം സജി ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചതായും വ്യക്തമാക്കി. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെതിരെ ഡൽഹി പോലീസ് സ്വേച്ഛാധിപത്യപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സിജെപി നേതാക്കൾ പറഞ്ഞു.



إرسال تعليق

0 تعليقات