ഫ്ലൈ ദുബായി വിമാനത്തിൽ കോക്പിറ്റിൽ ഉണ്ടായ ഭീകരത ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് വിവരിച്ച് ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛാർ. ആദ്യ അടിയിൽ കരുതിയത് വിമാനത്തിന് എന്തോ പറ്റിയെന്നാണ് സ്മിത് മച്ഛാർ പറഞ്ഞത്. കോക്പിറ്റിൽ നടന്നത് വാക്കു തർക്കമല്ലെന്ന് സ്മിത് മച്ഛാർ പറയുന്നു. സഹ പൈലറ്റ് പൊടുന്നനെ ആക്രമിക്കുകയായിരുന്നു. നടന്നത് യാതൊരു പ്രകോപനവും ഇല്ലാതെ ഉണ്ടായ ആക്രമണമായിരുന്നു. വിമാനം പറത്തുന്നതിനിടെ പൈലറ്റ് പ്രാർത്ഥിക്കണം എന്ന് പറഞ്ഞു. അയാൾ പ്രാർത്ഥിക്കുമ്പോൾ താൻ വിമാനം പറത്തുകയായിരുന്നു. വിമാനം പറത്തുന്നതിനിടെ തലയ്ക്ക് പുറകിൽ അടിക്കേറ്റു. സഹ പൈലറ്റ് പലവട്ടം തലയ്ക്കു പുറകിൽ അടിച്ചു. ആദ്യ അടിയിൽ കരുതിയത് വിമാനത്തിന് എന്തോ പറ്റിയെന്നാണ്. പിന്നീടാണ് സഹ പൈലറ്റ് ആണ് ആക്രമിച്ചതെന്ന് മനസ്സിലായത്. കണ്ണിൽ ഇരുട്ടുകയറി, വിമാനം താഴേക്ക് കുതിച്ചുവെന്ന് സ്മിത് മച്ഛാർ വിവരിക്കുന്നു. സർവ്വശക്തിയുമെടുത്ത് സഹ പൈലറ്റിനെ താൻ നേരിട്ടുവെന്ന് സ്മിത് മച്ഛാർ പറഞ്ഞു. ഒരുവട്ടം വാതിൽ തുറക്കാനായെങ്കിലും സഹ പൈലറ്റ് വാതിൽ അടച്ചു. ക്യാബിൻ ക്രൂ കോഡ് ഉപയോഗിച്ച് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സഹ പൈലറ്റ് അനുവദിച്ചില്ല. മരണം ഉറപ്പിച്ച സമയത്താണ് അവസാനമായി ഒരുവട്ടം കൂടി പോരാടാൻ തീരുമാനിച്ചത്. അങ്ങനെ വാതിൽ തുറക്കാൻ കഴിഞ്ഞതെന്ന് അദേഹം പറഞ്ഞു. 170-ലധികം യാത്രക്കാരുമായി പറന്നുകൊണ്ടിരുന്ന ഫ്ലൈദുബായ് വിമാനമായ FZ1073-ലാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ മച്ഛാർ നിലവിൽ ചികിത്സയിലാണ്. അടിയന്തരശസ്ത്രക്രിയക്ക് വിധേയനായ മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരിയാണെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.




0 تعليقات