ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിലെ (ഡിഎച്ച്എസ്) നിയമനത്തിനെതിരെ വീണ്ടും പരാതി. ഡോ. വി മീനാക്ഷിയുടെ നിയമനത്തിനെതിരെ പരാതിയുമായി അഡീഷണല്‍ ഡിഎച്ച്എസ് ഡോ. ബി ഉണ്ണികൃഷ്ണന്‍ അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഡിഎച്ച്എസ് പട്ടികയില്‍ സീനിയറായ തന്നെ പരിഗണിച്ചില്ലെന്നാണ് ഉണ്ണികൃഷ്ണന്‍ ഹര്‍ജിയില്‍ പറയുന്നത്.യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയാണ് വി മീനാക്ഷിയെ സര്‍ക്കാര്‍ നിയോഗിച്ചത്. കെ ജെ റീനയെ മാറ്റിയശേഷം വി മീനാക്ഷിക്ക് താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു. ഡിഎച്ച്ഒ സ്ഥാനത്ത് റീന മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയതായും ഹെല്‍ത്ത് സര്‍വ്വീസ് തസ്തികയിലേക്ക് സ്ഥിരം ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നുവെന്നും ഉത്തരവിലുണ്ടായിരുന്നു.
പകര്‍ച്ച വ്യാധികളുടെ കാലത്ത് ഡോ. റീന 15 ദിവസത്തെ അവധി ആവശ്യപ്പെട്ടതായി ഉത്തരവിലുണ്ടായിരുന്നു. ഡിഎച്ച്ഒ സ്ഥാനത്ത് റീന മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയതായും ഹെല്‍ത്ത് സര്‍വ്വീസ് തസ്തികയിലേക്ക് സ്ഥിരം ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നുവെന്നും ഉത്തരവിലുണ്ടായിരുന്നു.





0 تعليقات