ധീരജ് വധക്കേസ്: കേസ് അട്ടിമറിക്കാൻ നീക്കം; പ്രതിഭാഗം അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു


ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ വിദ്യാ‍ർഥിയും എസ്എഫ്ഐ നേതാവുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗം അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു. പ്രതികൾക്ക് ഹാജരാകാൻ 15 ദിവസം കൂടി കോടതി അനുവദിച്ചു. പുതിയ അഭിഭാഷകനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് സമയം അനുവദിച്ചത്. ഇന്നും ഒന്നാം പ്രതിയും മൂന്നാം പ്രതിയും ഹാജരായില്ല. ഇവർക്കെതിരെ മുട്ടം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യമില്ലാ വാറൻ്റ് പുറപ്പെടുവിച്ചു. വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂട്ടർ കുറപ്പെടുത്തി. രണ്ട് തവണ അഭിഭാഷകർ മാറിയെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രിയദർശൻ തമ്പി പറഞ്ഞു. വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള പ്രതിഭാഗത്തിന്റെ ശ്രമം ദൗർഭാഗ്യകരമാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ പ്രിയദർശൻ തമ്പി പറഞ്ഞു. പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അനുവദിച്ചില്ല. അതേസമയം, ധീരജ് രാജേന്ദ്രൻ വധക്കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ജാമ്യം ഇന്നലെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. മൂന്നാം പ്രതി ടോണി തേക്കിലക്കാടന്റെ ജാമ്യമാണ് മുട്ടം അഡിഷണൽ സെഷൻസ് കോടതി റദ്ദാക്കിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തു.



إرسال تعليق

0 تعليقات