രാത്രിയിൽ ഉറക്കം കുറവാണോ..?; എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ..


രാത്രിയിൽ പലവരും നേരിടുന്ന പ്രശ്നങ്ങളാണ് ഉറക്കകുറവ്. ബെഡിൽ മണിക്കൂറോളം തിരിഞ്ഞു മറിഞ്ഞ് കിടന്നാലാകും ഒന്ന് കണ്ണുകൾ അടക്കുക. എങ്കിൽ ഈ ആറ് ഭക്ഷണങ്ങൾ ശീലമാക്കിയാൽ സുഖത്തിൽ ഉറങ്ങാൻ സാധിക്കുന്നതാണ്.

വാഴപ്പഴം

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, മ​ഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ നല്ല ഉറക്കത്തിന് സഹായിക്കും

ഇളം ചൂടുള്ള പാൽ

കിടക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് ഇളം ചൂടുള്ള പാൽ കുടിക്കുന്നതും ഉറക്കത്തെ സഹായിക്കും. പാലിലുള്ള ട്രിപ്റ്റോഫാൻ, കാൽസ്യം എന്നിവ ഉറക്കത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോണുകളുടെ ഉത്പാദനത്തിന് സഹായിക്കുന്നുവയാണ്.

ചെറി

ചെറിയിലെ ട്രിപ്റ്റോഫാൻ, മെലോറ്റിൺ തുടങ്ങിയവ നല്ല ഉറക്കത്തിന് പ്രധാന ഘടകങ്ങളാണ്

നട്സുകൾ

ബദാം, വാൽനട്ട് പോലെയുള്ള നട്സുകളും പെട്ടെന്ന് നിങ്ങളെ ഉറക്കുന്നതാണ്. മഗ്നീഷ്യം, ട്രിപ്റ്റോഫാൻ, മെലോറ്റിൺ എന്നിവയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.

കിവി

ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് രണ്ട് കിവി പഴങ്ങൾ കഴിക്കുന്നതും വേ​ഗത്തിൽ നല്ല രീതിയിലുള്ള ഉറക്കത്തിന് സഹായകരമാകുന്നു. ആന്റിഓക്സിഡന്റുകളും സെറോടോണിനുമാണ് ഇതിന് കാരണം.

കൊഴുപ്പുള്ള മത്സ്യങ്ങൾ

സാൽമൺ, ട്യൂണ, മത്തി പോലെയുള്ള കൊഴുപ്പുള്ള മത്സ്യങ്ങളും ഉറക്കത്തിന് സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡി-യും അടക്കമുള്ള ഘടകങ്ങളാണ് ഉറക്കത്തിലേക്ക് വീഴ്ത്തുന്നത്.



إرسال تعليق

0 تعليقات