സി പി എം പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസ് പ്രതികൾ തടവും പിഴയും.

 


തലശ്ശേരി:ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സി പി എം പ്രവർത്തകനെ ബി ജെ പി പ്രവർത്തകർ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ പ്രതികൾക്ക് കോടതി തടവും പിഴയും വിധിച്ചു.  വിചാരണ കോടതിയായമൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി കെ. ജോസ് ആണ് പ്രതികൾക്ക് വിവിധ വകുപ്പുകൾ പ്രകാരം ഇരുപത്തി ഒമ്പതര വർഷം തടവിനും 1,35000 രൂപ വീതം പിഴ അടക്കാനും ശിക്ഷിച്ചത്.

ചക്കരക്കല്ല് പോലീസ് ചാർജ് ചെയ്ത കേസിൽ  ബി.ജെ.പി.പ്രവർത്തകരായ ഏച്ചൂർ കോയ്യോട്ടെ കെ.വി.സി നോജ് (32) ചടയൻ വീട്ടിൽ ലനീഷ് സി. (31) ശിരോൺ കെ.വി ( 32 ) ശിശീർ കെ.( 30 ) സി.കെ.ഷനിൽ കുമാർ ( 32 )എന്നിവരാണ് കേസിലെ പ്രതികൾ.

2016 ജനുവരി ഒന്നിന് രാത്രി ചക്കരക്കൽ കണയന്നൂരിലെ പള്ളിപ്പൊയാൽ എന്ന സ്ഥലത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം.സി.പി.എം.പ്രവർത്തകനായ കണയന്നൂരിലെ ഒറ്റക്കണ്ടി വീട്ടിൽ ഒ.കെ. രാജേഷ് (40)സഞ്ചരിച്ച ബൈക്കിൽ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതായിട്ടാണ് കേസ്. ബോംബേറിൽ കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

പോലീസ് ഓഫീസർമാരായ ഏ സി പി. പ്രദീപൻ കണ്ണിപ്പൊയിൽ, കെ.വി.പ്രമോദൻ,പ്രകാശൻ പടന്നയിൽ,ശശീന്ദ്രൻ കെ.ബിജു പി.അശോകൻ, ഫ്രാൻസിസ് എം.തോമസ്. ഡോ. റാംമോഹൻ, ഡോ. ശിവകുമാർ,എഡി.എം.മുഹമ്മദ് യൂസഫ്, എ.കെ.നൂറുദ്ദീൻ,സയിന്റ് ഫിക്സ് അജീഷ് തെക്കുമ്പാടൻ, ദീപേഷ് തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.രൂപേഷ് ആണ് ഹാജരായത്.പ്രതികൾ പിഴ അടച്ചാൽ 3 ലക്ഷം രൂപ പരിക്കേറ്റ ആൾക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ 2 വർഷം തടവ് കൂടുതൽ അനുഭവിക്കണം



إرسال تعليق

0 تعليقات