ഭരണഘടനാ പ്രകാരം തുല്യതയ്ക്കുള്ള അവകാശം ശക്തമായി നിലനില്‍ക്കുമ്പോഴും സ്ത്രീകള്‍ക്ക് നേരെയുള്ള നാനാവിധത്തിലുള്ള അതിക്രമങ്ങള്‍ കൂടുകയാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡി.പി. സതീദേവി പറഞ്ഞു. ദേശീയ വനിതാ കമ്മീഷന്റെയും സംസ്ഥാന വനിതാ കമ്മീഷന്റെയും നേതൃത്വത്തില്‍ വി.കെ.കൃഷ്ണമേനോന്‍ മെേേമ്മാറിയല്‍ വനിതാ കോളേജില്‍ നടന്ന സംസ്ഥാനതല സ്റ്റാക്കിങ്ങ് ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നിയമ പരമായ അറിവിലൂടെ അതിക്രമങ്ങള്‍ക്കെതിരെയും ഡിജിറ്റല്‍ പ്രതലത്തിലൂടെയുള്ള അനാവശ്യമായ പിന്തുടരലിനെതിരെയും സ്ത്രീകള്‍ ശക്തമായി പ്രതികരിക്കണം. നിയമ ബോധവത്കരണം ഇതിനായി അനിവാര്യമാണ്. തുല്യത മൗലിക അവകാശമാണ് എന്ന് പറയുമ്പോഴും സ്ത്രീകള്‍ അവഗണിക്കപ്പെടുകയും അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതും ഇക്കാലത്തും ഖേദകരമായ വസ്തുതയണ്. ധൈര്യപൂര്‍വ്വമുള്ള തുറന്നു പറച്ചിലും പ്രതികരണവുമാണ് ഇതിനെതിരെ ഉണര്‍ന്നു വരേണ്ടത്. ഒട്ടനവധി നിയമങ്ങള്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രാബല്യത്തിലുണ്ട്. പലപ്പോഴും തുറന്നു പറയാനുള്ള ഭയം കൊണ്ടും നീതിക്ക് വേണ്ടി ആരെ സമീപിക്കണം എന്നറിയാത്തതിനാലും സമൂഹം എങ്ങിനെ പ്രതികരിക്കുമെന്ന ആകുലതകൊണ്ടുമെല്ലാം സ്ത്രീകള്‍ നിശബ്ദരാകുന്നു. ഈ നിശബ്ദത അപകടകരമാണ്. വീടുകള്‍ക്കകത്തും പുറത്തും തൊഴിലിടങ്ങളിലുമെല്ലാം സ്ത്രീകള്‍ക്ക് അസുരക്ഷിതത്വം നേരിടുന്നുണ്ട്. സമൂഹമാധ്യമങ്ങളും പുതിയ വിവരവിനിമയ സങ്കേതങ്ങളുമെല്ലാം സ്ത്രീകള്‍ സൂക്ഷ്മതയോടെ കൈകാര്യ ചെയ്യേണ്ട കാലം കൂടിയാണിത്. നിയമപരമായും ഗൗരവത്തോടെയും ഇത്തരത്തിലുള്ള ഏതൊരു അതിക്രമത്തെയും നേരിടാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്നും അഡ്വ. പി.സതീദേവി പറഞ്ഞു. വി.കെ.കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിനുമോള്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാക്കിങ്ങ് എന്നത് പുതിയ തലമുറകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഒന്നല്ലങ്കില്‍ മറ്റൊരു തരത്തില്‍ ഓണ്‍ലൈനിലൂടെ മാനസികമായും ശാരീരികമായും സാമൂഹികമായും പെണ്‍കുട്ടികള്‍ ഇതിനിരയാകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. ഇതിനെതിരെ പോരാടാന്‍ ബോധവത്കരണം ഏറെ സഹായകരമാണെന്നും അവര്‍ പറഞ്ഞു. അനാവശ്യമായ പിന്തുടരിലിനും ശല്യപ്പെടുത്തലിനുമെതിരെ ആര്‍ക്ക് പരാതി കൊടുക്കാം. എങ്ങിനെ പ്രതികരിക്കാം തുടങ്ങിയ നിയമപരമായ അറിവുകള്‍ സ്ത്രീകള്‍ ആര്‍ജ്ജിക്കണം. പ്രത്യേകിച്ചും കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഇതെല്ലാം മനസ്സിലാക്കണമെന്ന് ചടങ്ങില്‍ പങ്കെടുത്ത വനിതാ കമ്മീഷനംഗം അഡ്വ.പി.കുഞ്ഞായിഷ പറഞ്ഞു. സ്റ്റാക്കിങ്ങ് വിവിധ വിഷയങ്ങളില്‍ സൈബര്‍, എ.ഐ നിയമവിദ്ഗധന്‍ എസ്.കെ.മനുകൃഷ്ണ, കൗണ്‍സിലിങ്ങ് സൈക്കോളജിസ്റ്റ് ഡോ.പി.എം.ബിനുതോട്ടത്തില്‍ എന്നിവര്‍ ക്ലാസ്സെടുത്തു. വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി വൈ.ബി.ബീന, വനിതാ കോളേജ് വിമെന്‍ സെല്‍ കോര്‍ഡിനേറ്റര്‍ വി.പി.ശ്രീകല, വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍.അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.




0 تعليقات