സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ പണിമുടക്ക് പ്രഖ്യാപിച്ച് KSRTC തൊഴിലാളി യൂണിയൻ. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. നാളെ അർധരാത്രി മുതൽ 48 മണിക്കൂർ പണിമുടക്ക് നടത്തും. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും KSRTC തൊഴിലാളി യൂണിയൻ അറിയിച്ചു.