കേരളം: കുതിച്ചുയരുന്ന ഇന്ധനവിലക്ക് ആശ്വാസം പകർന്ന് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം. പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയത്. ഇളവ് നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.