സംസ്ഥാന മന്ത്രിസഭ ഒന്നാം വാർഷികം ഏപ്രിൽ രണ്ട് മുതൽ; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ചെയർമാനായി സംഘാടക സമിതി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 7 March 2022

സംസ്ഥാന മന്ത്രിസഭ ഒന്നാം വാർഷികം ഏപ്രിൽ രണ്ട് മുതൽ; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ചെയർമാനായി സംഘാടക സമിതി


കണ്ണൂർ: സംസ്ഥാന മന്ത്രിസഭ ഒന്നാം വാർഷികം സംസ്ഥാനതല ഉദ്ഘാടനവും മെഗാ എക്സിബിഷനും ഏപ്രിൽ രണ്ട് മുതൽ രണ്ടാഴ്ച കണ്ണൂരിൽ നടത്തുന്നതിന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ചെയർമാനായി സംഘാടക സമിതി രൂപീകരിച്ചു. കണ്ണൂർ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സർക്കാറിന്റെ ഒന്നാം വാർഷികം ദിനാചരണ പരിപാടി എന്ന നിലയിലല്ല ഉദ്ദേശിക്കുന്നതെന്നും ആയിരക്കണക്കിന് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി സമയബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷനായി. എം എൽ എമാരായ കെ പി മോഹനൻ, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, സിഡ്കോ ചെയർമാൻ സി പി മുരളി, ഫോക്ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ, കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൻ വി. സുജാത ടീച്ചർ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ അഡ്വ. ടി സരള, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് എം ശ്രീധരൻ, ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർമാൻ കെ ശിവദാസൻ, കേരള പൂരക്കളി അക്കാദമി സെക്രട്ടറി കെ വി മോഹനൻ, സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, വെള്ളോറ രാജൻ (സി പി ഐ), എൽ ജെ ഡി ജില്ലാ സെക്രട്ടറി വി കെ ഗിരിജൻ, ജനതാദൾ എസ് ജില്ലാ പ്രസിഡൻറ് കെ മനോജ്, കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡൻറ് ജോയ് കൊന്നക്കാൽ, കണ്ണൂർ കോ ഓപറേറ്റീവ് സ്പിന്നിംഗ് മിൽ ചെയർമാൻ എം പ്രകാശൻ, എ ഡി എം കെ കെ ദിവാകരൻ, പിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ വി സുഗതൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, ഡി എം ഒ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക്, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി ജെ അരുൺ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി വി പ്രശാന്ത്, കെഎസ്ഇബി കണ്ണൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം പി രാജൻ, കെഎസ്ഇബി ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആർ പ്രദീപ്, ഹാർബർ എൻജിനീയറിംഗ് എക്സിക്യുട്ടീവ് എൻജിനീയർ ടിവി ബാലകൃഷ്ണൻ, മൈനർ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർ കെ ഗോപകുമാർ, കണ്ണൂർ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എൻ കെ സുനിൽ ശ്രീനിവാസ്, ആർടിഒ ഇഎസ് ഉണ്ണികൃഷ്ണൻ, കോ ഓപറേറ്റീവ് ജോയിൻറ് ഡയറക്ടർ ഇ രാജേന്ദ്രൻ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, കണ്ണൂർ തഹസിൽദാർ വിവി രാധാകൃഷ്ണൻ, എം സി സി അഡ്മിനിസ്ട്രേറ്റർ ടി അനിത, ലീഡ് ബാങ്ക് മാനേജർ ഫ്രോണി ജോൺ, ഐ ഐ എച്ച് ടി എക്സിക്യുട്ടീവ് ഡയറക്ടർ എൻ ശ്രീധന്യൻ, അനർട്ട് ജില്ലാ എൻജിനീയർ മുഹമ്മദ് റഷീദ്, ദിനേശ് മാർക്കറ്റിംഗ് മാനേജർ എം സന്തോഷ് കുമാർ, ഐ സി എം ഡയറക്ടർ എം വി ശശികുമാർ, എം എൽ എ മാരുടെ പ്രതിനിധികൾ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സംഘാടക സമിതി മുഖ്യരക്ഷാധികാരിയും ജില്ലയിലെ എംപിമാർ എംഎൽഎമാർ, കണ്ണൂർ കോർപറേഷൻ മേയർ എന്നിവർ രക്ഷാധികാരികളുമാണ്.


ഭാരവാഹികൾ: ജനറൽ കൺവീനർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ. വൈസ് ചെയർമാൻമാർ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ. കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ജോ. കൺവീനർമാർ ബിനോയ് കുര്യൻ (വൈസ് പ്രസിഡണ്ട് -ജില്ലാ പഞ്ചായത്ത്), കെ ഷബീന ടീച്ചർ (ഡെപ്യൂട്ടി മേയർ, കണ്ണൂർ കോർപ്പറേഷൻ), ഇ വി സുഗതൻ (മേഖല ഡെപ്യൂട്ടി ഡയറക്ടർ, പിആർഡി), സി ജെ കുട്ടപ്പൻ (ചെയർമാൻ, ഫോക്ലോർ അക്കാദമി), ഡോ. കെ എച്ച് സുബ്രഹ്മണ്യൻ (ചെയർമാൻ, ക്ഷേത്രകലാ അക്കാദമി), സി എച്ച് സുരേന്ദ്രൻ നമ്പ്യാർ (ചെയർമാൻ, പൂരക്കളി അക്കാദമി). 
സബ്കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർ-പ്രോഗ്രാം: എം ശ്രീധരൻ (പ്രസിഡണ്ട്, പഞ്ചായത്ത് അസോസിയേഷൻ), ടി ജെ അരുൺ (ജോ. ഡയറക്ടർ, എൽഎസ്ജിഡി), സ്റ്റാളുകൾ: ബിനോയ് കുര്യൻ (വൈസ് പ്രസി. ജില്ലാ പഞ്ചായത്ത്), ടി ഒ ഗംഗാധരൻ, (ജനറൽ മാനേജർ വ്യവസായ കേന്ദ്രം), ഫുഡ് കോർട്ട്: സുരേഷ് ബാബു എളയാവൂർ (സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ, കണ്ണൂർ കോർപ്പറേഷൻ), ഡോ എം സുർജിത് (കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ), പബ്ലിസിറ്റി: പി പി ഷാജിർ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, കല്ല്യാശ്ശേരി), പി പി വിനീഷ്. (അസി. എഡിറ്റർ പി ആർ ഡി), വളണ്ടിയർ: സി പി മുരളി (ചെയർമാൻ, സിഡ്കോ), പ്രസീത (പ്രോഗ്രാം ഓഫീസർ, യുവജനക്ഷേമം), കലാ-സാംസ്‌കാരികം: രത്നകുമാരി (ചെയർപേഴ്സൻ, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി, ജില്ലാ പഞ്ചായത്ത്), എ വി  അജയകുമാർ (വൈസ് ചെയർമാൻ ഫോക് ലോർ), ക്രമസമാധാനം: ആർ ഇളങ്കോ (സിറ്റി പൊലീസ് കമ്മീഷണർ), കെ കെ ദിവാകരൻ (എഡിഎം).




Post Top Ad