20 ലക്ഷം പേർക്ക് ജോലി - തൊഴിൽരഹിതരുടെ വാർഡ് തല കണക്കെടുക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 24 April 2022

20 ലക്ഷം പേർക്ക് ജോലി - തൊഴിൽരഹിതരുടെ വാർഡ് തല കണക്കെടുക്കും


ഓരോ തദ്ദേശഭരണ പ്രദേശത്തുള്ള തൊഴിലന്വേഷകരുടെ എണ്ണം വാർഡ് അടിസ്ഥാനത്തിൽ തിട്ടപ്പെടുത്തുന്നു. 2026 നകം  20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിൻ്റെ ഭാഗമായാണ് ഇത്. സർക്കാർ ജോലിയാണ് മാന്യമായ തൊഴിൽ എന്ന സങ്കല്പം മാറ്റി ഓരോരുത്തരുടെയും അറിവും നൈപുണ്യവും പ്രയോജനപ്പെടുത്തി തൊഴിൽ നൽകുകയാണ് ലക്ഷ്യം. 20 ലക്ഷം പേർക്ക് തൊഴിൽ നൽകണമെന്ന ലക്ഷ്യത്തോടെ സർക്കാർ കേരള നോളജ്  ഇക്കോണമി മിഷൻ  രൂപവത്കരിച്ചിരുന്നു തൊഴിലന്വേഷകർക്കും ദാതാക്കൾക്കും ഒരേ ഇടത്തിൽ കേന്ദ്രീകരിക്കാൻ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻറ് സിസ്റ്റം നടപ്പാക്കിയിട്ടുണ്ട്. ഈ പ്ലാറ്റ്ഫോമിൽ  തൊഴിൽ തേടുന്നവരുടെയും ദാതാക്കളെയും ചേർക്കാനാണ് "എൻ്റെ തൊഴിൽ എൻ്റെ അഭിമാനം "എന്ന പ്രചരണം, ഇത് മെയ് എട്ടിന് തുടങ്ങും. 18 നും 59 നും ഇടയിലുള്ള അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരുടെ വിവരങ്ങളാണ് വീടുകയറി ശേഖരിക്കുക, ആദ്യഘട്ടമായി അടുത്ത ഒരു വർഷം 10 ലക്ഷം പേരെ  ചെയ്യിപ്പിക്കും. ഇക്കാര്യത്തിൽ കുടുംബശ്രീ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കും. എട്ടു മുതൽ 15 വരെയാണ് മൊബൈൽ ആപ്പു വഴിയുള്ള വിവരശേഖരണം. കേരള നോളജ് ഇക്കോണമി മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായി പ്രചരണ പരിപാടിയുടെയും സർവേയുടേയും  മാർഗ്ഗരേഖ തയ്യാറായതായി മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.



Post Top Ad