കണ്ണൂർ കോർപറേഷൻ കക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി മുസ്‌ലിം ലീഗിലെ പി. കൗലത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 25 April 2022

കണ്ണൂർ കോർപറേഷൻ കക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി മുസ്‌ലിം ലീഗിലെ പി. കൗലത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു


കണ്ണൂർ കോർപറേഷൻ കക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി മുസ്‌ലിം ലീഗിലെ പി. കൗലത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരി പ്രകാശ് ബാബു മുൻപാകെയാണ് കൗലത്ത് പത്രിക സമർപ്പിച്ചത്. കോർപറേഷൻ മേയർ ടി. ഒ മോഹനൻ, ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ, മുസ്‌ലിം ലീഗ് കൗൺസിൽ പാർട്ടി ലീഡർ മുസ്ലിഹ്‌ മഠത്തിൽ, സി. കെ വിനോദ്, കെ. പി. എ സലീം എന്നിവർ പത്രിക സമർപ്പണ വേളയിൽ സന്നിഹി തരായിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസ് ആയ ബാഫഖി തങ്ങൾ സൗധത്തിൽ നിന്നും പ്രവർത്തകരുടെ അകമ്പടിയോടെ യാണ്പത്രിക സമർപണത്തിനായി. കോർപ്പറേഷൻ ഓഫീസിൽ എത്തിയത്. ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി, മേയർ ടി. ഒ മോഹനൻ, ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ എന്നിവർ സ്ഥാനാർഥിയെ ഹാരം അണിയിച്ചു. മുൻ ഡിസിസി പ്രസിഡന്റ്‌ സതീശൻ പാച്ചേനി, മുസ്ലിം ലീഗ് അഴീക്കോട് മണ്ഡലം പ്രസിഡണ്ട് കെ.വി. ഹാരിസ്, ജനറൽ സെക്രട്ടറി ബി.കെ. അഹമ്മദ് കണ്ണൂർ മണ്ഡലം ജനറൽ സെക്രട്ടറി സി. സമീർ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷമീമ ടീച്ചർ, സിയാദ് തങ്ങൾ, അഡ്വ. ഇന്ദിര കൗൺസിലർമാരായ കൂകിരി രാഗേഷ്, കെ. എം സാബിറ ടീച്ചർ, കെ. പി റാഷിദ്, പനയൻ ഉഷ, എം. ശകുന്തള, ചിറ്റുള്ളി അശറഫ്, യുഡിഎഫ് നേതാക്കളായ അഡ്വ. അഹ്‌മദ്‌ മാണിയൂർ, പി. പി. മഹമൂദ്, സി. എറമുള്ളാൻ, പി.സി. അമീനുള്ള, മണീഷൻ, രാഗേഷ് കുഞ്ഞിപ്പള്ളി, രതീഷ് എടച്ചേരി, പി. മോഹനൻ, പി. സി മജീദ്, എൻ. എ ഗഫൂർ, വി.. സി മഹമൂദ്, കിച്ചിരി സുബൈർ, വി. സി മഹറൂഫ്, കെ. എൻ സത്താർ, പി. സി അഷ്‌റഫ്‌, കെ. എൻ താഹിർ റഷീദ മഹലിൽ, ശബ്നം, പി പി. ഹസീന, ശറഫുന്നിസ തുടങ്ങിയവർ പങ്കെടുത്തു.



Post Top Ad