കണ്ണൂർ: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഇ-ഗവേണസ് പഠിക്കാൻ ഗുജറാത്തിൽ പോകുന്നത് സ്വാഗതാർഹമെന്ന് ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ അടിസ്ഥാന സൗകര്യ രംഗത്തെ മുന്നേറ്റം പഠിക്കാൻ തീരുമാനിച്ച സഖാവ് പിണറായി വിജയനെ നെഞ്ചോട് ചേർത്ത് അഭിനന്ദിക്കുന്നു. 14 കൊല്ലം മുന്നെ ഇതു പറഞ്ഞതിനാണ് തന്നെ പുറത്താക്കിയത്. ഇനി KSRTC നന്നാക്കാൻ ഒരു സംഘത്തെ ഉത്തർപ്രദേശിലേക്കും അയക്കണം. വൈകി വന്ന വിവേകത്തെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.